- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോപ്പാ അമേരിക്ക; മെസ്സിപ്പട തുടങ്ങി ജയത്തോടെ; അല്‍വാരസിനും മാര്‍ട്ടിന്‍സിനും ഗോള്‍
അര്‍ജന്റീനയ്ക്കു മുന്നില്‍ കാനഡ കടുത്ത വെല്ലുവിളി തീര്‍ത്തു.

അറ്റ്ലാന്റ: കോപ്പാ അമേരിക്കയില്‍ ജയത്തോടെ വരവറിയിച്ച് നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന. കാനഡയെ 2 ഗോളുകള്‍ക്കു തകര്‍ത്താണു കോപ്പയുടെ ഉദ്ഘാടന മത്സരം അര്‍ജന്റീന സ്വന്തമാക്കിയത്. ജൂലിയന്‍ അല്‍വാരസും ലൗത്താറോ മാര്‍ട്ടിനസുമാണ് അര്‍ജന്റീനയ്ക്കായി ഗോളടിച്ചത്. ആദ്യ കോപ്പ ടൂര്‍ണമെന്റാണെങ്കിലും അര്‍ജന്റീനയ്ക്കു മുന്നില്‍ കാനഡ കടുത്ത വെല്ലുവിളി തീര്‍ത്തു. പന്തടക്കത്തിലും ആക്രമണത്തിലും പലപ്പോഴും മുന്നിട്ടുനിന്ന കാനഡയുടെ ഗോള്‍ പോസ്റ്റിലേക്ക് ആദ്യ ഗോള്‍ തൊടുക്കാന്‍ അര്‍ജന്റീനയ്ക്കു രണ്ടാം പകുതി വരെ കാക്കേണ്ടി വന്നു.
9-ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്കു മുന്നിലെത്താനുള്ള അവസരം ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. ലയണല്‍ മെസ്സിയും ഡി മരിയയും വലതുവിങ്ങില്‍നിന്നു മുന്നേറ്റങ്ങള്‍ നടത്തിയതും പാഴായി. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ അവസരം നഷ്ടപ്പെടുത്തിയ ജൂലിയന്‍ അല്‍വാരസ്, രണ്ടാം പകുതിയുടെ തുടക്കത്തില്‍ 49-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. 65-ാം മിനിറ്റിലും 79-ാം മിനിറ്റിലും മെസ്സി നല്ല അവസരങ്ങള്‍ നഷ്ടപ്പെടുത്തി. 88-ാം മിനിറ്റില്‍ മെസ്സിയുടെ അസിസ്റ്റില്‍ മാര്‍ട്ടിനസ് വലകുലുക്കി.
RELATED STORIES
ആര്‍സിബി വിക്ടറി പരേഡിനിടെ 11 പേര് മരിച്ച സംഭവം; ആര്‍സിബി...
10 Jun 2025 10:20 AM GMTയുഎസ് വിമാനത്താവളത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്കെതിരേ നടന്ന അതിക്രമം; ...
10 Jun 2025 10:01 AM GMTഇത് ഇന്‍സ്റ്റാഗ്രാം ആക്ടിവിസം; ഫ്രീഡം ഫ്ളോട്ടില്ലയെ പരിഹസിച്ച്...
10 Jun 2025 9:39 AM GMTകാലവര്‍ഷം വീണ്ടും സജീവമാകും
10 Jun 2025 9:13 AM GMTചരക്കുകപ്പല്‍ അപകടം; കോഴിക്കോട് മുതല്‍ കൊച്ചി തീരം വരെ ജാഗ്രതാ...
10 Jun 2025 8:27 AM GMTഡല്‍ഹി പ്രതിപക്ഷ നേതാവ് അതിഷി മര്‍ലേന കസ്റ്റഡിയില്‍
10 Jun 2025 8:13 AM GMT