Latest News

കസ്റ്റംസ് ചോദ്യം ചെയ്യല്‍: വിവരശേഖരണമാണ് നടന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍

യുഡിഎഫ്-ബിജെപി വോട്ടുകച്ചവടം നടന്നതായി മുല്ലപ്പള്ളി സമ്മതിച്ചിരിക്കുകയാണെന്നും കോടിയേരി

കസ്റ്റംസ് ചോദ്യം ചെയ്യല്‍: വിവരശേഖരണമാണ് നടന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍
X

തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനില്‍ നിന്ന് കസ്റ്റംസ് വിവരശേഖരണമാണ് നടത്തിയതെന്നും അതില്‍ തെറ്റില്ലന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. നേരത്തെ മന്ത്രി കെ ടി ജലീല്‍ നിന്നും കേന്ദ്ര ഏജന്‍സികള്‍ വിവരശേഖരണം നടത്തിയിരുന്നു. മുന്‍പ് മന്ത്രി എംവി ജയരാജനെതിരേ ആരോപണമുണ്ടായപ്പോള്‍ തന്നെ അദ്ദേഹം സ്വയം നിലപാട് സ്വീകരിച്ച് രാജിവച്ചിരുന്നു. അദ്ദേഹത്തിനെതിരേ കേസുപോലുമുണ്ടായിരുന്നില്ല. മന്ത്രി കെ ടി ജലീലിന് നിയമപരമായി നീങ്ങാമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ്-ബിജെപി വോട്ടുകച്ചവടം നടന്നതായി മുല്ലപ്പള്ളി രാമചന്ദ്രന്‍ സമ്മതിച്ചിരിക്കുകയാണ. മുല്ലപ്പള്ളിയുടേത് ഗൗരവമുള്ള ആരോപണമാണ്. മറ്റു മണ്ഡലങ്ങളിലും ഈ വോട്ടുകച്ചവടം നടന്നിട്ടുണ്ട്്. എങ്കിലും അത് ഇടതുപക്ഷത്തിന്റെ വിജയത്തെ അത് ബാധിക്കില്ല. നേരത്തെ എല്‍ഡിഎഫ് നേമത്ത് പരാജയപ്പെട്ടത് കോണ്‍ഗ്രസ് വോട്ട് മറിച്ചതിനാലാണ്. പരാജയ ഭീതികൊണ്ടാണ് യുഡിഎഫ് ആരോപണമുന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it