Latest News

കൊല്ലം താന്നിയില്‍ ദമ്പതിമാരും കുഞ്ഞും മരിച്ച നിലയില്‍

കൊല്ലം താന്നിയില്‍ ദമ്പതിമാരും കുഞ്ഞും മരിച്ച നിലയില്‍
X

കൊല്ലം: താന്നിയില്‍ ദമ്പതിമാരും കുഞ്ഞും മരിച്ച നിലയില്‍. മയ്യനാട് താന്നിയില്‍ താമസിക്കുന്ന ഭാസ്‌കരവിലാസം വീട്ടില്‍ അജീഷ് (38), സുമ (36) ആദി (2) എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ആത്മഹത്യചെയ്‌തെന്നാണ് പ്രാഥമിക സൂചനകള്‍. രാവിലെ 10:30 മണിയായിട്ടും കതക് തുറക്കാത്തതിനാല്‍ അമ്മ ലൈലാകുമാരിയും ബന്ധുക്കളും കതക് തള്ളി തുറന്ന് അകത്തു കയറിയപ്പോഴാണ് മൂവരെയും മരിച്ച നിലയില്‍ കണ്ടത്.

പ്രവാസിയായിരുന്ന അജീഷ് ആറുമാസമായി നാട്ടിലെത്തിയിട്ട്. സാമ്പത്തിക ബാധ്യയയും ആരോഗ്യപ്രശ്‌നങ്ങളുമാണ് മരണകാരണമെന്നാണ് സൂചനകള്‍. ദിവസങ്ങള്‍ക്ക് മുന്‍പ് അജീഷിന് രക്താര്‍ബുദം സ്ഥരീകരിച്ചിരുന്നു. തുടര്‍ന്ന് ദമ്പതികള്‍ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നാണ് അടുപ്പക്കാര്‍ പറയുന്നത്.

Next Story

RELATED STORIES

Share it