- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 416 പേര്‍ കൂടി പുതിയതായി നിരീക്ഷണത്തില്‍: ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 12,638 പേര്‍
12,638 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 217 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.
മലപ്പുറം: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്ന് 416 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം എന്‍ എം മെഹറലി അറിയിച്ചു. 12,638 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 217 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 213 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ രണ്ട് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും തിരൂര്‍ ജില്ലാ ആശുപത്രിയിലും ഒരാള്‍ വീതവുമാണ് ചികിത്സയിലുള്ളത്. 10,946 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1,475 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു.
ജില്ലയില്‍ ചികിത്സയിലുള്ളത് 57 പേര്‍
കൊവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ 57 പേരാണ് നിലവില്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ ഇടുക്കി, തൃശൂര്‍, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള ഓരോ രോഗികളും ഒരു പൂനെ സ്വദേശിനിയും ഉള്‍പ്പെടും. രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ 99 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 32 പേരാണ് രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങിയത്. എട്ട് പേര്‍ രോഗം ഭേദമായ ശേഷം തുടര്‍ നിരീക്ഷണങ്ങള്‍ക്കായി സ്റ്റെപ് ഡൗണ്‍ ഐസിയുവില്‍ തുടരുകയാണ്. ജില്ലയില്‍ ഇതുവരെ 3,732 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 452 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
ജില്ലയില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി തുടരുന്നു
• ഇന്നലെ കണ്‍ട്രോള്‍ സെല്ലുമായി ഫോണില്‍ ബന്ധപ്പെട്ടവര്‍ - 138
• നിരീക്ഷണത്തിലുള്ളവര്‍ പൊതു സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടോയെന്ന് 2,194 ദ്രുത കര്‍മ്മ സംഘങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കുന്നു
• മാനസിക പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്നലെ വിദഗ്ധ സംഘത്തിന്റെ സേവനം ലഭ്യമാക്കിയത് - 231 പേര്‍
• കൗണ്‍സലിങ് നല്‍കിയത് - 17
• നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ പാലിയേറ്റീവ് നഴ്സുമാര്‍ ഇന്നലെ കണ്ടെത്തിയ മുതിര്‍ന്ന പൗരന്മാര്‍ - 291
• നിരീക്ഷണത്തിലുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് കോണ്ടാക്ട് ട്രെയ്‌സിംഗ് വിഭാഗം ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചുവരുന്നു.
രോഗമുക്തരായ ഏഴ് പേര്‍ ഇന്ന് വീടുകളിലേക്ക് മടങ്ങും
കൊവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു ഗര്‍ഭിണിയും മൂന്ന് വയസുകാരനുള്‍പ്പെടെ ഏഴ് പേര്‍ ഇന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങും. ഗര്‍ഭിണിയായ തിരൂര്‍ ബി.പി. അങ്ങാടി സ്വദേശിനി 27 കാരി, ഇവരുടെ മൂന്ന് വയസുള്ള മകന്‍, കണ്ണമംഗലം എടക്കാപ്പറമ്പ് സ്വദേശി 21 കാരന്‍, ഇരിമ്പിളിയം മങ്കേരി സ്വദേശി 36 കാരന്‍, കൂട്ടിലങ്ങാടി കീരംകുണ്ട് സ്വദേശി 23 കാരന്‍, പാലക്കാട് നെല്ലായ സ്വദേശിയായ 39 കാരന്‍, വെളിയങ്കോട് ഗ്രാമം സ്വദേശിയായ 35കാരന്‍ എന്നിവരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങുന്നത്.
മെയ് ഒമ്പതിന് കുവൈത്തില്‍ നിന്ന് കൊച്ചി വഴിയാണ് തിരൂര്‍ ബി.പി. അങ്ങാടിയിലെ ഗര്‍ഭിണിയായ യുവതിയും ഇവരുടെ മൂന്ന് വയസുള്ള മകനും തിരിച്ചെത്തിയിരുന്നത്. ഇവര്‍ക്ക് മെയ് 12 ന് വൈറസ് ബാധ കണ്ടെത്തി. ക്വലാലംപൂരില്‍ നിന്ന് മെയ് 10 ന് തിരിച്ചെത്തിയ കണ്ണമംഗലം എടക്കാപ്പറമ്പ് സ്വദേശിക്ക് മെയ് 21 നാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരിമ്പിളിയം മങ്കേരി സ്വദേശി മെയ് 12 ന് മാലി ദ്വീപില്‍ നിന്ന് എത്തിയതായിരുന്നു. മെയ് 23 ന് രോഗബാധ സ്ഥിരീകരിച്ചു. കൂട്ടിലങ്ങാടി കീരംകുണ്ട് സ്വദേശി മെയ് 12 ന് സിംഗപ്പൂരില്‍ നിന്ന് പ്രത്യേക വിമാനത്തിലെത്തിയതായിരുന്നു. മെയ് 23 നാണ് രോഗബാധ സ്ഥിരീകരിച്ച് ഇായാള്‍ ഐസൊലേഷനിലായത്. പാലക്കാട് നെല്ലായ സ്വദേശി മെയ് 13 നാണ് കുവൈത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ എത്തിയത്. പാലക്കാട് ജില്ലയിലേക്ക് പോകാതെ മലപ്പുറത്ത് പ്രത്യേക നിരീക്ഷണത്തില്‍ തുടരുന്നതിനിടെ മെയ് 23 ന് രോഗബാധ സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായി. വെളിയങ്കോട് ഗ്രാമം സ്വദേശിയായ 35 കാരന്‍ മെയ് ഏഴിന് അബുദബിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചി വഴിയെത്തിയശേഷം കൊവിഡ് കെയര്‍ സെന്ററില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരുന്നതിനിടെ മെയ് 23 ന് രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു.
ഇവരെല്ലാം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്റ്റെപ് ഡൗണ്‍ ഐസിയുവില്‍ തുടര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇന്ന് രാവിലെ 10.30 ന് ഇവരെ പ്രത്യേക ആംബുലന്‍സുകളില്‍ വീടുകളിലേക്ക് അയക്കുമെന്നും വീടുകളിലും പ്രത്യേക നിരീക്ഷണത്തില്‍ തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു.
RELATED STORIES
മേഘാലയില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ കയറി ജയ് ശ്രീറാം വിളിച്ച് വീഡിയോ...
28 Dec 2024 5:22 PM GMTരാഷ്ട്രീയ എതിരാളികളെ കുടുക്കാന്‍ ഹണിട്രാപ്; കര്‍ണാടകയിലെ ബിജെപി...
28 Dec 2024 4:33 PM GMTമന്മോഹന് വിട; അന്ത്യ വിശ്രമം ഗംഗാതീരത്ത്
28 Dec 2024 8:10 AM GMTഅനാവശ്യ വിവാദം ഒഴിവാക്കണം; മന്മോഹന് സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം...
28 Dec 2024 7:12 AM GMTതമിഴ്നാട് തേനിയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു
28 Dec 2024 6:16 AM GMTഉമര്‍ ഖാലിദ് ഇന്ന് ജയില്‍മോചിതനാകും; ഒരാഴ്ചത്തേക്കാണ് ജാമ്യം
28 Dec 2024 5:35 AM GMT