Latest News

കൊവിഡ് 19: സാമൂഹിക പ്രതിരോധത്തിന് വേണ്ടത് 43 ശതമാനം വൈറസ് ബാധിതരെന്ന് പഠനം

കൊവിഡ് 19: സാമൂഹിക പ്രതിരോധത്തിന് വേണ്ടത് 43 ശതമാനം വൈറസ് ബാധിതരെന്ന് പഠനം
X

ന്യൂയോര്‍ക്ക്: ഒരു പ്രദേശത്തിന് കൊവിഡിനോട് സാമൂഹിക പ്രതിരോധം കൈവരിക്കാന്‍ അവിടത്തെ ജനസംഖ്യയിലെ 43 ശതമാനം പേര്‍ക്കും വൈറസ് ബാധയുണ്ടായാല്‍ മതിയെന്ന് പഠനം. അതേസമയം ഈ പ്രതിരോധ മാര്‍ഗം മനുഷ്യജീവന് പ്രത്യേകിച്ച് ഇന്ത്യയില്‍ വലിയ തോതില്‍ നഷ്ടമുണ്ടാക്കുമെന്നും ഗവേഷകര്‍ ഓര്‍മിപ്പിക്കുന്നു. ജേണല്‍ ഓഫ് സയന്‍സില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. നോട്ടിന്‍ഹാം സര്‍വകലാശാലയും സ്‌റ്റോക്‌ഹോം സര്‍വകലാശാലയും സംയുക്തമായാണ് പഠനം നടത്തിയത്. മൊത്തം ഗ്രൂപ്പിനെ വയസ്സ് അടിസ്ഥാനപ്പെടുത്തിയും അവരുടെ ചലനാത്മകതയ്ക്കനുസരിച്ചും തരംതിരിച്ചാണ് പഠനം നടത്തിയത്.

ഒരു പ്രദേശത്ത് തുടര്‍ന്ന് രോഗപ്രസരണം നടക്കാതിരിക്കണമെങ്കില്‍ രോഗം ബാധിക്കേണ്ടവരുടെ ആകെ എണ്ണം ഈ പഠനപ്രകാരം 43 ശതമാമാണ്. നേരത്തെ ഇത് 60 ശതമാനമെന്നാണ് കരുതിയിരുന്നത്.

പുതിയ പഠനം പ്രതീക്ഷ നല്‍കുന്നതാണെന്നും എന്നാല്‍ ഏത് തരത്തിലാണ് സാമൂഹിക പ്രതിരോധം ആര്‍ജിച്ചതെന്നതിനനുസരിച്ചായിരിക്കും രോഗപ്രസരണമെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്.

അതേസമയം 43 ശതമാനത്തെ വാച്യാര്‍ത്ഥത്തില്‍ എടുക്കരുതെന്നും ഓരോ ജനതയുടെ വ്യത്യാസമനുസരിച്ച് ഈ അളവില്‍ മാറ്റംവരാമെന്നുമാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രഫ. ഫ്രാങ്ക് ബാള്‍ പറയുന്നത്.

പഠനത്തിനു വേണ്ടി ഗവേഷകര്‍ രോഗികളെ വയസ്സനുസരിച്ച് ആറ് വിഭാഗങ്ങളായും പ്രവര്‍ത്തനക്ഷമയ്ക്കനുസരിച്ച് മൂന്ന് വിഭാഗങ്ങളായും തിരിച്ചു. ഒരാളില്‍ നിന്ന് 2.5 ആളുകള്‍ക്ക് രോഗം പകരുമെന്നും സങ്കല്‍പ്പിച്ചു. വയസ്സിനേക്കാള്‍ പ്രവര്‍ത്തനക്ഷമയ്ക്കാണ് വൈറസ് വ്യാപനത്തില്‍ കൂടുതല്‍ പങ്കുള്ളതായി കണ്ടെത്തിയത്. എങ്ങനെയാണ് സാമൂഹികവ്യാപനം ആര്‍ജ്ജിച്ചതെന്നതാണ് രണ്ടാമത്തെ കാര്യം. പ്രസരണം വഴി സാമൂഹികപ്രതിരോധം ആര്‍ജിക്കുന്ന കേസില്‍ ശതമാനം കുറഞ്ഞും വാക്‌സിന്‍ വഴിയാണെങ്കിലും കൂടിയും കാണപ്പെട്ടു.

ഓരോ വിഭാഗത്തിലെയും വ്യക്തികള്‍ പ്രസരണം നടത്തുന്നത് ഒരുപോലെയെന്ന് സങ്കല്‍പ്പിച്ചതുകൊണ്ടാണ് നേരത്തെ ഇത് 60 ശതമാനമായി മനസ്സിലാക്കിയതെന്നാണ് ബെല്‍ പറയുന്നത്. വ്യത്യസ്ത രീതിയിലുള്ള ആളുകളുള്ള ഒരു സമൂഹത്തില്‍ സാമൂഹികപ്രതിരോധത്തിനാവശ്യമായ രോഗവ്യാപനമുണ്ടാകേണ്ട രോഗികളുടെ എണ്ണം വീണ്ടും കുറയ്ക്കും.

Next Story

RELATED STORIES

Share it