- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: ദുബയില്‍ നിന്ന് 187 പ്രവാസികളുമായി പ്രത്യേക വിമാനം കരിപ്പൂരിലെത്തി
കരിപ്പൂര്‍: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ദുബയില്‍ നിന്ന് 187 പ്രവാസികള്‍ കൂടി ജന്മനാടിന്റെ കരുതലിലേക്ക് തിരിച്ചെത്തി. മലപ്പുറം ഉള്‍പ്പടെ ഏഴ് ജില്ലകളില്‍ നിന്നുള്ള യാത്രക്കാരുമായി ഐ.എക്‌സ് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മെയ് 26 രാത്രി ഒമ്പതിനാണ് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. വിവിധ ജില്ലകളില്‍ നിന്നുള്ള 99 പുരുഷന്‍മാരും 88 സ്ത്രീകളുമാണ് വിമാനത്തിലുണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള 10 പേര്‍, 10 വയസിനു താഴെ പ്രായമുള്ള 43 കുട്ടികള്‍, 32 ഗര്‍ഭിണികള്‍ എന്നിവരുള്‍പ്പെടുന്നതായിരുന്നു സംഘം.
കൊവിഡ് ജാഗ്രത ഉറപ്പുവരുത്തി ജില്ലാ ഭരണകൂടവും വിമാനത്താവള അധികൃതരും ചേര്‍ന്ന് യാത്രക്കാരെ സ്വീകരിച്ചു. തിരിച്ചെത്തിയവരില്‍ ആറ് പേര്‍ക്കാണ് വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടത് (മലപ്പുറം നാല്, കോഴിക്കോട് രണ്ട്). ഇവരെ വിവിധ ആശുപത്രികളില്‍ വിദഗ്ധ പരിശോധനകള്‍ക്കായി പ്രവേശിപ്പിച്ചു.
തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍: മലപ്പുറം 74, കണ്ണൂര്‍ ആറ്, കാസര്‍കോട് നാല്, കോഴിക്കോട് 87, പാലക്കാട് അഞ്ച്, തൃശൂര്‍ നാല്, വയനാട് ഏഴ്.
53 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളില്‍
ദുബയില്‍ നിന്നെത്തിയ 51 പേരെ വിവിധ സര്‍ക്കാര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും രണ്ട് പേരെ സ്വന്തം ചെലവില്‍ കഴിയേണ്ട പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റി.
സര്‍ക്കാര്‍ കൊവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചവര്‍: മലപ്പുറം 13, കണ്ണൂര്‍ രണ്ട്, കാസര്‍കോട് രണ്ട്, കോഴിക്കോട് 31, പാലക്കാട് ഒന്ന്, വയനാട് രണ്ട്. മലപ്പുറം ജില്ലയിലെ രണ്ടുപേരെ സ്വകാര്യ നിരീക്ഷണ കേന്ദ്രത്തിലുമാക്കി.
128 പേര്‍ സ്വന്തം വീടുകളില്‍ നിരീക്ഷണത്തില്‍
പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 128 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കി. മലപ്പുറം ജില്ലയില്‍ നിന്ന് 55 പേര്‍, കണ്ണൂര്‍ നാല്, കാസര്‍കോഡ് രണ്ട്, കോഴിക്കോട് 54, പാലക്കാട് നാല്, തൃശൂര്‍ നാല്, വയനാട് അഞ്ച് എന്നിവരാണ് ഇത്തരത്തില്‍ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയത്. ഇവര്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ കഴിയണം.
RELATED STORIES
ഹോളി പാര്‍ട്ടിക്കിടെ സംഘര്‍ഷം; മൂന്നു പേര്‍ കൊല്ലപ്പെട്ടു
16 March 2025 3:33 AM GMTസ്വര്‍ണക്കച്ചവടക്കാരനെ ആക്രമിച്ച് 75 പവന് സ്വര്‍ണം കവര്‍ന്നെന്ന പരാതി ...
16 March 2025 3:25 AM GMTശാന്തസമുദ്രത്തില്‍ കാണാതായ മല്‍സ്യത്തൊഴിലാളിയെ 95 ദിവസത്തിന് ശേഷം...
16 March 2025 3:03 AM GMTയെമനില്‍ യുഎസ്-യുകെ വ്യോമാക്രമണം; 39 പേര്‍ കൊല്ലപ്പെട്ടു(വീഡിയോ)
16 March 2025 2:22 AM GMTഓപ്പറേഷന് ഡിഹണ്ട്: 234 പേരെ അറസ്റ്റ് ചെയ്തു; 997 കുറ്റവാളികള്‍...
16 March 2025 1:58 AM GMTമാപ്പിളപ്പാട്ട് ഗായകന് ഫൈജാസ് വാഹനാപകടത്തില്‍ മരിച്ചു
16 March 2025 1:50 AM GMT