Latest News

സൗദി അറേബ്യയില്‍ 105 പേര്‍ക്ക് കൂടി കൊവിഡ്

സൗദി അറേബ്യയില്‍  105 പേര്‍ക്ക് കൂടി കൊവിഡ്
X

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 105 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 193 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,49,373 ഉം രോഗമുക്തരുടെ എണ്ണം 7,31,831 ഉം ആയി. പുതുതായി ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,025 ആയി.

നിലവില്‍ 8,517 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. ഇവരില്‍ 220 പേര്‍ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നു. സൗദിയില്‍ നിലവിലെ കൊവിഡ് മുക്തി നിരക്ക് 97.65 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 25, ജിദ്ദ 14, മദീന 9, മക്ക 9, ദമ്മാം 4. സൗദിയില്‍ ഇതുവരെ 6,22,08,371 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു.

Next Story

RELATED STORIES

Share it