Latest News

കൊവിഡ് 19: മുതിര്‍ന്നവരില്‍ ബിസിജി വാക്‌സിന്റെ കാര്യക്ഷമത പഠിക്കാന്‍ ഐസിഎംആറിന് തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതി

കൊവിഡ് 19: മുതിര്‍ന്നവരില്‍ ബിസിജി വാക്‌സിന്റെ കാര്യക്ഷമത പഠിക്കാന്‍ ഐസിഎംആറിന് തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതി
X

ചെന്നൈ: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ മുതിര്‍ന്നവര്‍ക്കിടയില്‍ ബിസിജി വാക്‌സിന്റെ കാര്യക്ഷമത പഠിക്കാന്‍ ഐസിഎംആറിന് തമിഴ്‌നാട് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. ചെന്നൈ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ ട്യൂബര്‍കുലോസിസില്‍ പഠനം നടത്താനാണ് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി അനുമതി നല്‍കിയത്. ഐസിഎംആര്‍ അയച്ച അപേക്ഷയിലാണ് മുഖ്യമന്ത്രി പരീക്ഷണത്തിന് അനുകൂലമായി ഉത്തരവിട്ടത്.

കൊവിഡ് സ്ഥിരീകരിച്ച 60-95 വയസ്സിനിടയിലുള്ള പൗരന്മാര്‍ക്കിടയില്‍ ബിസിജി വാക്‌സിന്റെ ഫലങ്ങളാണ് പഠിക്കക. ബിസിജി വാക്‌സിനുകള്‍ കൊവിഡ് മരണനിരക്ക് കുറയ്ക്കുമോ എന്നും പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. സി വിജയഭാസ്‌കര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it