Latest News

കൊവിഡ്19: വാഹനരേഖകളുടെ സാധുത ജൂണ്‍ 2021വരെ നീട്ടി

കൊവിഡ്19: വാഹനരേഖകളുടെ സാധുത ജൂണ്‍ 2021വരെ നീട്ടി
X

ന്യൂഡല്‍ഹി: രാജ്യത്തെ വാഹനരേഖകളുടെ സാധുത ജൂണ്‍ 2021 വരെ നീട്ടിയതായി കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ഹൈവേ വകുപ്പ് ഉത്തരവിറക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മോട്ടോര്‍ വാഹന നിയമം,സ 1988, കേന്ദ്ര മോട്ടര്‍വാഹന നിയമം, 1989 എന്നീ വകുപ്പുകള്‍ അനുസരിച്ച് ബാധകമായ എല്ലാ രേഖകള്‍ക്കും പുതിയ ഉത്തരവ് ബാധകമാണ്. വാഹനത്തിന്റെ ഫിറ്റ്‌നെസ്, പെര്‍മിറ്റ്, ഡ്രൈവിങ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ തുടങ്ങിയ രേഖകള്‍ക്ക് പുതിയ ഉത്തവ് ബാധകമാണ്.

ലോക്ക് ഡൗണ്‍ മൂലം പുതുക്കാതിരിക്കുകയും ഫെബ്രുവരി 1, 2020ന് കാലാവധി അവസാനിക്കുകയും ചെയ്യുന്നതോ മാര്‍ച്ച് 31, 2021ന് കാലാവധി അവസാനിക്കുന്നതോ ആയ രേഖകള്‍ക്കാണ് ഇളവ് ലഭിക്കുക.

ഫെബ്രുവരി 1ന് കാലാവധി തീരുന്ന രേഖകള്‍ ജൂണ്‍ 30 2021 വരെ സാധുവായി കണക്കാക്കണമെന്ന് ഉത്തതരവില്‍ പറയുന്നു. 2021 ജൂണ്‍ 30 വരെ അത്തരം രേഖകള്‍ സാധുവായി കണക്കാക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അഥോറിറ്റിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗതാഗത സംബന്ധമായ കാര്യങ്ങളില്‍ ഉടമകള്‍ക്ക് ആശ്വാസമെന്ന നിലിയിലാണ് ഈ നടപടിയെന്ന് കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ഹൈവേ വകുപ്പ് ഉത്തരവില്‍ പറയുന്നു.

ലോക്ക്ഡൗണിന്റെ സാഹചര്യത്തില്‍ രേഖകളുടെ സാധുത സര്‍ക്കാര്‍ മാര്‍ച്ച് 30, 2020 വരെ നീട്ടിക്കൊടുത്തിരുന്നു. കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ കാലാവധി കുറച്ചുകൂടെ നീട്ടുന്നത് നല്ലതാണെന്ന് സര്‍ക്കാര്‍ കരുതുന്നു. നേരത്തെ ഇതേ രേഖകള്‍ ജൂണ്‍ 9 2020, ആഗസ്റ്റ് 9, 2020, ഡിസംബര്‍ 27, 2020, ഫെബ്രുവരി 1, 2021 എന്നിങ്ങനെ പല തവണയായി കാലാവധി നീട്ടിയവയാണ്.

Next Story

RELATED STORIES

Share it