Cricket

ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി ഇറാ ജാദവ്

ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി ഇറാ ജാദവ്
X

മുംബൈ: ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമായി മുംബൈയുടെ പതിനാലുകാരിയായ ഇറാ ജാദവ്. ബെംഗളൂരുവിലെ ആളൂര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മുംബൈയും മേഘാലയയും തമ്മിലുള്ള വനിതാ അണ്ടര്‍ 19 ഏകദിന ട്രോഫി മത്സരത്തിനിടെ 157 പന്തില്‍ 42 ഫോറും 16 സിക്‌സും ഉള്‍പ്പെടെ പുറത്താകാതെ 346 റണ്‍സ് നേടിയാണ് താരം റെക്കോഡ് പ്രകടനം നടത്തിയത്. തന്റെ റോള്‍ മോഡല്‍ ജമീമാ റൊഡ്രിഗസ് ആണെന്നും ഇന്ത്യന്‍ സീനിയര്‍ ടീമില്‍ സ്ഥാനം നേടുകയെന്നതാണ് തന്റെ സ്വപ്‌നമെന്നും ഇറാ പറഞ്ഞു.

ബിസിസിഐ ലിമിറ്റഡ് ഓവര്‍ ടൂര്‍ണമെന്റുകളില്‍ പുരുഷ-വനിതാ ഫോര്‍മാറ്റുകളിലായുള്ള ആദ്യ ട്രിപ്പിള്‍ സെഞ്ചുറിയാണിത്. ഇറയുടെ റെക്കോര്‍ഡ് ഭേദിച്ച ഇന്നിംഗ്സ് മുംബൈയെ 563/3 എന്ന കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. ഇത് ഇന്ത്യന്‍ വനിതാ ആഭ്യന്തര ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ്. വിമന്‍സ് പ്രീമിയര്‍ ലീഗ് 2025 ലേലത്തില്‍ വിറ്റുപോകാതെ പോയ താരമായിരുന്നു ഇറ.





Next Story

RELATED STORIES

Share it