Latest News

കൊവിഡ് 19: വയനാട്ടില്‍ രോഗം സ്ഥിരീകരിച്ചവരുമായി ഇടപഴകിയവര്‍ സമ്പര്‍ക്ക വിലക്കില്‍ പോകണമെന്ന് ജില്ലാ ഭരണകൂടം

കൊവിഡ് 19: വയനാട്ടില്‍ രോഗം സ്ഥിരീകരിച്ചവരുമായി ഇടപഴകിയവര്‍ സമ്പര്‍ക്ക വിലക്കില്‍ പോകണമെന്ന് ജില്ലാ ഭരണകൂടം
X

വയനാട്: ജില്ലയില്‍ കൊവിഡ് രണ്ടാംതരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ രോഗം സ്ഥിരീകരിച്ചവരുമായി വിവിധ സാഹചര്യങ്ങളില്‍ ഇടപഴകിയവര്‍ ഉടന്‍ സമ്പര്‍ക്ക വിലക്കില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ്. രോഗ വ്യാപനം തടയുന്നതിനും സ്വയം സുരക്ഷക്കും ഇവര്‍ വീടുകളില്‍ റൂം നിരീക്ഷണത്തില്‍ തന്നെ കഴിയേണ്ടതാണ്.

ജില്ലയില്‍ അടുത്തിടെ രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ചുവടെ:

മുട്ടില്‍ ആവിലാട്ടു കോളനിയില്‍ ഏപ്രില്‍ 17 ,18 ന് നടന്ന വിവാഹവുമായി ബന്ധപ്പെട്ടു 20 ലധികം പേര്‍ പോസിറ്റീവ് ആണ്. ചെറുകാട്ടൂരി ഒഴുക്കൊല്ലി കോളനിയില്‍ പോസിറ്റീവായ നാല് വ്യക്തികള്‍ക്കും തവിഞ്ഞാല്‍ പഞ്ചയത്തിലെ ഗോദാവരി കോളനി, അപ്പപ്പാറ അട്ടത്തുകുന്നു കോളനി എന്നിവിടങ്ങളില്‍ പോസിറ്റീവായ ഓരോരുത്തര്‍ക്കും പത്തില്‍ പരം ആളുകളുമായി സമ്പര്‍ക്കമുണ്ട്. കുന്താണി തോണിപുര കോളനിയില്‍ പാസിറ്റീവായ വ്യക്തിക്ക് കോളനിയില്‍തന്നെ 10 ലധികം വ്യക്തികളുമായി സമ്പര്‍ക്കം. മാനന്തവാടി ഫോറസ്റ്റ് സ്‌റ്റേഷന്‍ ജീവനക്കാരന്‍ പോസിറ്റീവാണ്. ഏപ്രില്‍ 21 വരെ ജോലിയില്‍ ഉണ്ടായിരുന്നു.

ഇടവക നഹല ഐവറി അപ്പാര്‍ട്‌മെന്റില്‍ പോസിറ്റീവായ വ്യക്തിക്കു അപ്പാര്‍ട്‌മെന്റില്‍തന്നെ 15 ലധികം വ്യക്തികളുമായി സമ്പര്‍ക്കം. പാഴൂര്‍ സെയിന്റ് മാത്യൂസ് ഭവനില്‍ രോഗം സ്ഥിരീകരിച്ച ആള്‍ക്ക് ഈ സ്ഥാപനത്തില്‍തന്നെ 20 ലധികം പേരുമായി സമ്പര്‍ക്കം. പെരിയയില്‍ റോയല്‍ ട്രേഡേഴ്‌സ് കടയിലെ വ്യക്തി പോസിറ്റീവാണ്. 21 വരെ സ്ഥാപനം തുറന്നു പ്രവര്‍ത്തിച്ചിരുന്നു. താളാപ്പുഴ ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ പോസിറ്റീവാണ്. 23 വരെ ഓഫിസില്‍ വന്നിരുന്നു.

ഇവരുമായി സമ്പര്‍ക്കത്തിലായവര്‍ ഉടനടി സ്വയം നിരീക്ഷണത്തില്‍ പോകേണ്ടതാണെന്ന് ജില്ലാ ആരോഗ്യ വിഭാഗം അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it