- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങൾ കോഴിക്കോട് ജില്ലാ കലക്ടർ സന്ദർശിച്ചു
കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായ വില്ല്യാപ്പള്ളി, തിരുവള്ളൂർ, ചോറോട് മേഖലകൾ കലക്ടർ സാംബശിവ റാവു സന്ദർശിച്ചു സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.
കൊവിഡ് ബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ ഇവിടങ്ങളിലെ വിവിധ വാർഡുകൾ ക്രിട്ടിക്കൽ കണ്ടൈൻമെന്റ്സോണായതിനെ തുടർന്നാണ് സന്ദർശനം. വാർഡ്തല ദ്രുത കർമ്മ സേനകളുമായി (ആർആർടി) അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഈ മേഖലകളിൽ സുരക്ഷ ശക്തമാക്കാനും നിലവിലെ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാനും നിർദ്ദേശം നൽകി.
വില്ല്യാപ്പള്ളി പഞ്ചായത്തിലെ 15,16 ,
തിരുവള്ളൂർ പഞ്ചായത്തിലെ വാർഡ് 3, 4 വാർഡുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കി. കടകളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ വൈകിട്ട് ആറു വരെ എന്നതും കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുവെന്നും ഉറപ്പുവരുത്തണം.
അവശ്യവസ്തുക്കള്‍, രോഗികൾക്കുള്ള മരുന്നുകൾ എന്നിവ ആര്‍ആര്‍ടി അല്ലെങ്കില്‍ സന്നദ്ധപ്രവര്‍ത്തകര്‍ വീട്ടില്‍ എത്തിച്ച് നല്‍കും. കൊവിഡ് വ്യാപനത്തെ ഗൗരവമായി കണ്ട് ആർ ആർടികളും ആശ വർക്കർമാരും ഒരുമിച്ചു പ്രവർത്തിക്കണമെന്നും കലക്ടർ നിർദ്ദേശിച്ചു.
നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് പോലീസ് ഉറപ്പാക്കും. ഈ പ്രദേശങ്ങളിൽ നിന്നും യാതൊരു കാരണവശാലും പുറത്തേക്ക് പോവാനോ വാർഡിലേക്ക് പ്രവേശിക്കാനോ പാടില്ല. പോലീസ്, ഫയർ ഫോഴ്സ്, ആരോഗ്യ വകുപ്പ് തുടങ്ങി അവശ്യ സർവീസുകളെ ഈ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അടിയന്തര ആവശ്യങ്ങൾക്ക് മാത്രമേ ആളുകൾ പുറത്തിറങ്ങാവൂ.
ക്രിട്ടിക്കൽ കണ്ടൈൻമെന്റ് പ്രദേശങ്ങളിലെ രോഗവ്യാപനം തടയാൻ പ്രൈമറി, സെക്കണ്ടറി സമ്പർക്കം കണ്ടെത്തി കൊവിഡ് പരിശോധന ഉറപ്പാക്കും.
ചോറോട് ഗ്രാമപഞ്ചായത്തിലെ പള്ളിത്താഴ ബീച്ച് മേഖലയും അദ്ദേഹം സന്ദർശിച്ചു. പഞ്ചായത്തിലെ 17 ,18 19 വാർഡുകൾ പൂർണമായും അടച്ചിടാൻ നിർദേശം നൽകി. ഈ വാർഡുകളിൽ ആർ ആർ ടി മുഖേന ഭക്ഷണക്കിറ്റ് വിതരണം ചെയ്യുന്നുണ്ട് .ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് കലക്ടർ ചോറോട് സന്ദർശിക്കുന്നത്.
ഡെപ്യൂട്ടി കലക്ടർ സി.ബിജു, ഡി വൈ എസ് പി പ്രിൻസ് എബ്രഹാം, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.
RELATED STORIES
നിജ്ജര്‍ കൊലപാതകം: നാലു ഇന്ത്യക്കാരെ വിചാരണ ചെയ്യുമെന്ന് കാനഡ
24 Nov 2024 2:41 PM GMTഹാജിമാര്‍ക്കുള്ള സാങ്കേതിക പരിശീലന ക്ലാസുകള്‍ക്ക് തുടക്കം
24 Nov 2024 2:14 PM GMTയുപിയിലെ പോലീസ് വെടിവയ്പിനെതിരെ പ്രതിഷേധം
24 Nov 2024 2:08 PM GMTമൗലാനാ ഖാലിദ് സൈഫുല്ല റഹ്മാനി മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്...
24 Nov 2024 2:03 PM GMTകയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് മരിച്ചു
24 Nov 2024 1:40 PM GMTവീട്ടമ്മ കുളത്തില്‍ മരിച്ച നിലയില്‍
24 Nov 2024 1:32 PM GMT