Latest News

പരപ്പനങ്ങാടിയിൽ കൊവിഡ് വ്യാപനം: ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

പരപ്പനങ്ങാടിയിൽ കൊവിഡ് വ്യാപനം: ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
X

പരപ്പനങ്ങാടി: മുൻസിപ്പാലിറ്റി പരിധിയിൽ കൊവിഡ് വ്യാപനം ശക്തമായതിനാൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം.പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലാണ് രണ്ടാഴ്ചക്കാലം നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചിരിക്കുന്നത്.ഞാ യറാഴ്ച സമ്പൂർണ ലോക് ഡൗണായും, രണ്ടാഴ്ച കാലം ആരാധനാലയങ്ങളിൽ കൂട്ട പ്രാർത്ഥനകൾ (പള്ളി, അമ്പലം) നിർത്തലാക്കും.

നാളെ ഒരു മണി വരെ ആവശ്യ സാധനങ്ങൾക്ക് മാത്രം കടകൾ തുറക്കാം.

വഴിയോര കച്ചവടങ്ങൾ പൂർണമായി നിർത്തലാക്കി,വ്യാപാര സ്ഥാപനങ്ങൾ രാവിലെ 7 മണി മുതൽ 5 മണി വരെ മാത്രം,ഗ്രൗണ്ടുകളിൽ കൂട്ടം കൂടിയ കളികൾ പൂർണമായും നിരോധിച്ചു,നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കൊവിഡ് പ്രോട്ടോകോൾ നിയമപ്രകാരം കേസ്സെടുക്കും,കച്ചവട സ്ഥാപനങ്ങൾ ലംഘിക്കുന്ന പക്ഷം ലൈസൻസ് റദ്ദ് ചെയ്യും,സമരങ്ങളിൽ 10 പേരിൽ കൂടാൻ പാടില്ല.ദുരന്തനിവാരണ യോഗത്തിൽ മുൻസിപ്പൽ അധികൃതർ, ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥന്മാർ,മത സംഘടനപ്രതിനിധികൾ, പരപ്പനങ്ങാടി സി.ഐ എന്നിവർ പങ്കെടുത്തു.

Next Story

RELATED STORIES

Share it