Latest News

കൊവിഡ് 19: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സമ്പര്‍ക്കവിലക്കില്‍

കൊവിഡ് 19: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സമ്പര്‍ക്കവിലക്കില്‍
X

ഡറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് സമ്പര്‍ക്കവിലക്കിലേക്ക് പോകുന്നു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി സമ്പര്‍ക്കവിലക്കില്‍ പോകാന്‍ തീരുമാനിച്ചത്. മുന്‍കരുതലെന്ന നിലയില്‍ ഏതാനും ദിവസത്തേക്ക് പ്രധാനപ്പെട്ട യോഗങ്ങളില്‍ നിന്ന് മുഖ്യമന്ത്രി വിട്ടുനില്‍ക്കും.

ഉത്തരാഖണ്ഡില്‍ നിലവില്‍ 20,000 കൊവിഡ് ബാധിതരാണ് ഉള്ളത്. രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കൊവിഡ് ചികില്‍സാ കേന്ദ്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it