- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19 ; പട്ടികവര്‍ഗ കോളനികളില്‍ ജാഗ്രത ശക്തമാക്കും : വയനാട് കലക്ടര്‍
ദുര്‍ബലരായ ആദിവാസി വിഭാഗങ്ങളെ ഒരിക്കലും അപകടത്തിലേക്ക് തള്ളിവിടുന്ന സാഹചര്യം ഉണ്ടാവാന്‍ പാടില്ല. അവര്‍ക്ക് എല്ലാവിധ സംരക്ഷണവും പരിചരണവും ഉറപ്പുവരുത്തണം.
കല്‍പ്പറ്റ: കോവിഡ് 19 വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ ആദിവാസി- പട്ടികവര്‍ഗ കോളനികളില്‍ ജാഗ്രതയും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുമെന്നു ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല പറഞ്ഞു. രോഗവ്യാപനം കോളനികളിലും എത്തിത്തുടങ്ങിയ പശ്ചാത്തലത്തില്‍ എല്ലാ തരത്തിലുമുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇത് സംബന്ധിച്ചു കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ആരോഗ്യ- തദ്ദേശ സ്വയംഭരണ- പട്ടികവര്‍ഗ വികസന വകുപ്പുകള്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
എട്ടു മാസമായി തുടരുന്ന കോവിഡ് വിരുദ്ധ പോരാട്ടം നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും ആദ്യഘട്ടത്തിലുണ്ടായിരുന്ന ശക്തമായ ഫീല്‍ഡ്ലെവല്‍ പ്രവര്‍ത്തനങ്ങളും മികച്ച ഏകോപനവും ഉറപ്പാക്കിയാല്‍ മാത്രമേ പിടിച്ചു നില്‍ക്കാന്‍ കഴിയുകയുള്ളൂവെന്നും കലക്ടര്‍ പറഞ്ഞു. ദുര്‍ബലരായ ആദിവാസി വിഭാഗങ്ങളെ ഒരിക്കലും അപകടത്തിലേക്ക് തള്ളിവിടുന്ന സാഹചര്യം ഉണ്ടാവാന്‍ പാടില്ല. അവര്‍ക്ക് എല്ലാവിധ സംരക്ഷണവും പരിചരണവും ഉറപ്പുവരുത്തണം.
ജില്ലയില്‍ 155 ആദിവാസികള്‍ക്കാണ് ഇതിനകം കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 31- 40 പ്രായപരിധിയിലുള്ളവരാണ് ഏറ്റവും കൂടുതല്‍. 41- 50 പ്രായപരിധിയിലുള്ളവരാണ് രണ്ടാംസ്ഥാനത്ത്. മീനങ്ങാടി, പേര്യ, വെങ്ങപ്പള്ളി ആരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും അവലോകന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ജില്ലയിലെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് നൂറ് ടെസ്റ്റിന് 4.59 ആണ്. 1,07,060 പരിശോധനകളാണ് ഇതുവരെ നടത്തിയത്. രോഗം സ്ഥിരീകരിച്ചവരില്‍ 20- 40 പ്രായക്കാരാണ് കൂടുതലും. രോഗലക്ഷണങ്ങളുള്ളവരിലും കൂടുതല്‍ 21- 30 പ്രായപരിധിയിലുള്ളവരാണ്.
ജില്ലയിലെ കോവിഡ് ആശുപത്രികളിലായി ആകെ 868 സാധാരണ കിടക്കകളും 186 ഐ.സി.യു കിടക്കകളും സജ്ജമാണ്. ഇതില്‍ 134 വാര്‍ഡ് കിടക്കകളിലും 11 ഐ.സി.യു കിടക്കകളിലുമാണ് ഇപ്പോള്‍ രോഗികളുള്ളത്. ഒമ്പത് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലെ 949 കിടക്കകളില്‍ 705 ലാണ് രോഗികളെ അഡ്മിറ്റ് ചെയ്തതെന്നും ഡി.എം.ഒ റിപ്പോര്‍ട്ട് ചെയ്തു.
RELATED STORIES
നെയ്മറും എന്ഡ്രിക്കും ഇല്ലാതെ ബ്രസീലിന്റെ ലോകകപ്പ് യോഗ്യത ടീം; ...
2 Nov 2024 10:00 AM GMTഫലസ്തീനികള് സ്വാതന്ത്ര്യ സമരസേനാനികളെന്ന് പത്രം; നടപടിക്കൊരുങ്ങി...
2 Nov 2024 8:07 AM GMTബിജെപിയിലേക്ക് ക്ഷണം ലഭിച്ചിരുന്നതായി ശശി തരൂര്; വിദേശകാര്യ മന്ത്രി...
2 Nov 2024 7:46 AM GMTമധ്യപ്രദേശില് പത്ത് ആനകള് ചെരിഞ്ഞു; പോസ്റ്റ്മോര്ട്ടം തടസപ്പെടുത്തി ...
2 Nov 2024 6:50 AM GMTസ്പെയിനിലെ പ്രളയം; മരിച്ചവരില് മുന് വലന്സിയ താരവും; മരണം 200...
2 Nov 2024 6:31 AM GMTസിനിമ നിരൂപകനെ ഭീഷണിപ്പെടുത്തി നടന് ജോജു ജോര്ജ്; റിവ്യൂ ബോംബിങ്...
2 Nov 2024 6:26 AM GMT