Latest News

നൂറോളം പേര്‍ക്ക് കൊവിഡ്: ആന്ധ്ര സര്‍വകലാശാല ഹോസ്റ്റല്‍ ഐസൊലേഷന്‍ വാര്‍ഡായി പ്രഖ്യാപിച്ചു

നൂറോളം പേര്‍ക്ക് കൊവിഡ്: ആന്ധ്ര സര്‍വകലാശാല ഹോസ്റ്റല്‍ ഐസൊലേഷന്‍ വാര്‍ഡായി പ്രഖ്യാപിച്ചു
X

വിശാഖപ്പട്ടണം: ആന്ധ്ര സര്‍വകലാശാല കോളജ് ഓഫ് എഞ്ചിനീയറിങ് ഹോസ്റ്റലിന്റെ ഒരു ഭാഗം ഐസൊലേഷന്‍ വാര്‍ഡായി പ്രഖ്യാപിച്ചു. കാമ്പസിലെ 100 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇത്. ഞായറാഴ്ചയാണ് 102 വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച 50ഓളം പോര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സര്‍വകലാശാല കൊവിഡ് ക്ലസ്റ്ററാണെന്ന് തിരിച്ചറിഞ്ഞത്.

102 പേരില്‍ 96 പേരും പുരുഷന്മാരാണ്. അതില്‍ 5 പേര്‍ അധ്യാപകരും അതിലൊരാള്‍ വനിതയുമാണ്. പരിശോധനക്കയച്ച മിക്കവരുടെയും ലാബ് റിപോര്‍ട്ടുകള്‍ വന്നുകഴിഞ്ഞിട്ടുണ്ട്. ചിലത് ഇന്നുതന്നെ എത്തിയേക്കുമെന്ന് ജില്ലാ മെഡിക്കല്‍ സൂപ്രണ്ട് പി സൂര്യനാരായണ പറഞ്ഞു.

മിക്കവാറും കുട്ടികള്‍ക്കും ലക്ഷണങ്ങളില്ലാത്ത കൊവിഡാണ്. ഏതാനും പേര്‍ക്ക് പനിക്കുന്നുണ്ട്. ഒരു ഡോക്ടറടക്കം ഒരു മെഡിക്കല്‍ ടീമിനെ ഹോസ്റ്റലിലേക്ക് നിയോഗിച്ചിട്ടുണ്ട്.

പ്രാഥമിക സമ്പര്‍ക്കപ്പെട്ടിക തയ്യാറാക്കി. ആയിരത്തോളം പേരുടെ കൊവിഡ് പരിശോധന പൂര്‍ത്തിയായിക്കഴിഞ്ഞു.

ആന്ധ്ര ടൂറിസം മന്ത്രി എം എസ് ശ്രീനിവാസ റാവു സര്‍വകലാശാല സന്ദര്‍ശിച്ചു. രോഗികളെ ചികില്‍സിക്കാനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രക്ഷിതാക്കള്‍ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it