Latest News

കൊവിഡ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനപരിപാടി റദ്ദാക്കി

കൊവിഡ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനപരിപാടി റദ്ദാക്കി
X

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനപരിപാടി റദ്ദാക്കി. വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് സന്ദര്‍ശന വിവരം റദ്ദാക്കിയ വിവരം അറിയിച്ചത്.

''കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കാന്‍ ഇരു രാജ്യങ്ങളും സംയുക്തമായി തീരുമാനിച്ചു. നേരിട്ടുള്ള സന്ദര്‍ശനം ഒഴിവാക്കിയ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും ഓണ്‍ലൈന്‍ യോഗങ്ങള്‍നടത്തി ഭാവികാര്യങ്ങള്‍ തീരുമാനിക്കും''- വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബഗാച്ചി പറഞ്ഞു.

കഴിഞ്ഞ ജനുവരിയില്‍ ഇന്ത്യ സന്ദര്‍ശിക്കാനുള്ള തീരുമാനം ഇതേ കാരണം കൊണ്ട് മാറ്റിവച്ചിരുന്നു.

ഈ വര്‍ഷം അവസാനത്തോടെ ബ്രട്ടനില്‍ വച്ച് ജി 7 രാജ്യങ്ങളുടെ ഒരു ഉച്ചകോടി നടക്കുന്നുണ്ട്. അതില്‍ മുഖ്യക്ഷണിതാവായി പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്.

Next Story

RELATED STORIES

Share it