- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 17 പേര്‍ക്ക് രോഗബാധ; നാലു പേര്‍ രോഗമുക്തി നേടി
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 17 കൊവിഡ് പോസിറ്റീവ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീ അറിയിച്ചു.
1.) 65 വയസ്സുള്ള തൂണേരി സ്വാദേശിനി. ജൂലൈ 8 ന് സ്വകാര്യ ആശുപത്രിയില്‍ ഓപ്പറേഷനായി സ്രവം പരിശോധനക്കെടുത്തു. അന്നുതന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു. സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
2) 60 വയസ്സുള്ള മടവൂര്‍ സ്വദേശി. ജൂലൈ 5ന് ജിദ്ദയില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. അവിടെ നിന്നും വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂലൈ 7ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
3) 29 വയസ്സുള്ള കാക്കൂര്‍ സ്വദേശി. ജൂലൈ 5ന് സൗദിയില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോട് വിമാനത്താവളത്തിലെത്തി. അടിടെനിന്നും വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂലൈ 7ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ച് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
4) 22വയസ്സ് ഉള്ള എംബിബിഎസ് വിദ്യാര്‍ത്ഥി, ജൂലൈ 7ന് കിര്‍ഗിസ്ഥാനില്‍ നിന്നും വിമാനമാര്‍ഗ്ഗം കൊച്ചി വിമാനത്താവളത്തിലെത്തി. അവിടെ നിന്നും വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. കൂടെവന്നയാള്‍ പോസിറ്റീവായി എന്നറിഞ്ഞതിനെ തുടര്‍ന്ന് ജൂലായ് 7ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലാണ്.
5) 27 വയസ്സ് ഉള്ള രാമനാട്ടുകര സ്വദേശി. ജൂലൈ 3ന് ബാഗ്ലൂരില്‍ നിന്നും കാറില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവര്‍ക്കുള്ള പ്രത്യേക സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കോഴിക്കോട് എഫ്എല്‍ടിസി യില്‍ ചികിത്സയിലാണ്.
6,7,8,9,10,11) 30,61,37 വയസ്സുള്ള പുരുഷന്മാര്‍ 36 വയസ്സുള്ള സ്ത്രീ 6 വയസ്സുള്ള രണ്ടു കുട്ടികള്‍ കൊളത്തറ സ്വദേശികളാണ്. ജൂലൈ 10 ന് പോസിറ്റീവ് ആയ കൊളത്തറ സ്വദേശിനിയുടെ കുടുംബാംഗങ്ങള്‍. സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കുള്ള പ്രത്യേക സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കോഴിക്കോട് എഫ്.എല്‍.ടി സി.യില്‍ ചികിത്സയിലാണ്.
12) 13വയസ്സുള്ള പെണ്‍കുട്ടി വെള്ളയില്‍ സ്വദേശി. ഫ്‌ലാറ്റില്‍ ആത്മഹത്യ ചെയ്ത വ്യക്തിയുടെ സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കുള്ള പ്രത്യേക സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കോഴിക്കോട് എഫ്.എല്‍.ടി സി.യില്‍ ചികിത്സയിലാണ്.
13) 27 വയസ്സുള്ള തൂണേരി സ്വദേശി. ജൂലൈ 8ന് പനിയെ തുടര്‍ന്ന് കൊയിലാണ്ടി ആശുപത്രിയിലെത്തി സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലാണ്.
14) 26 വയസ്സുള്ള ചെങ്ങോട്ടുകാവ് സ്വദേശി. ജൂലൈ 4ന് റിയാദില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോട് വിമാനത്താവളത്തിലെത്തി. അവിടെ നിന്നും ടാക്‌സിയില് വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂലായ് 8ന് കൊയിലാണ്ടി ആശുപത്രിയിലെത്തി സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലാണ്.
15) 25 വയസ്സുള്ള ഉള്ളിയേരി സ്വദേശി. ജൂണ്‍ 26 ന് ഖത്തറില്‍ നിന്നും വിമാനമാര്‍ഗ്ഗം കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. അവിടെ നിന്നും ടാക്‌സിയില് വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. കൂടെവന്നയാള്‍ പോസിറ്റീവായി എന്നറിഞ്ഞതിനെ തുടര്‍ന്ന് ജൂലായ് 8ന് കൊയിലാണ്ടി ആശുപത്രിയിലെത്തി സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലാണ്.
16. 63 വയസ്സുള്ള കൊയിലാണ്ടി സ്വദേശി ജൂണ്‍ 19ന് ചെന്നെയില്‍ നിന്നും കാര്‍ മാര്‍ഗം കോഴിക്കോടെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.ഇതര സംസ്ഥാനത്തുനിന്ന് വരുന്നവര്‍ക്കുള്ള പ്രത്യേക സ്രവ പരിശോധനക്കായി കൊയിലാണ്ടി ആശുപത്രിയിലെത്തി. പരിശോധനയില്‍ പോസിറ്റീവ് ആയി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആണ്.
17 .34 വയസുള്ള നാദാപുരം സ്വദേശിനി. ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് വന്നതിനെ തുടര്‍ന്ന് രണ്ടുപേരുടെയും സ്രവ പരിശോധന നടത്തി. ഭാര്യയുടെ പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് എഫ്. എല്‍.ടി സി യില്‍ ചികിത്സയിലാണ്.
രോഗമുക്തി നേടിയവര്‍
1-എഫ് എൽടിസി യിൽ ചികിത്സയിലായിരുന്ന 2 വയസ്സുള്ള പെൺകുട്ടി, അത്തോളി സ്വദേശിനി,
2 - 40വയസ്സുള്ള കോർപ്പറേഷൻ സ്വദേശി,
3- 37വയസ്സുള്ള കാക്കൂർ സ്വദേശി,
4-മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന 63 വയസ്സുള്ള മലപ്പുറം സ്വദേശി.
ഇപ്പോള്‍ 176 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില് 42 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും 123 പേര്‍ ഫസ്റ്റ് ലൈന് ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 8 പേര്‍ കണ്ണൂരിലും 2 പേര്‍ മലപ്പുറത്തും ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു തിരുവനന്തപുരം സ്വദേശിയും ഒരു തമിഴ്‌നാട് സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും ഒരു പത്തനംതിട്ട സ്വദേശിയും ഒരു കൊല്ലം സ്വദേശിയും ഒരു കാസര്‍ഗോഡ് സ്വദേശിയും കോവിഡ് ഫസ്റ്റ് ലൈന് ട്രീറ്റ്‌മെന്റ് സെന്ററിലും രണ്ട് തിരുവനന്തപുരം സ്വദേശികളും ഒരു എറണാകുളം സ്വദേശിയും ഒരു തൃശൂര്‍ സ്വദേശിയും ഒരു കൊല്ലം സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.
RELATED STORIES
വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMTകര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം: പി അബ്ദുല്‍...
23 Dec 2024 1:42 PM GMTആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMTആലപ്പുഴയില്‍ ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്‍എസ്എസ്; ആളെക്കൂട്ടി...
23 Dec 2024 12:55 PM GMTബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത പോലും സിപിഎം...
23 Dec 2024 12:38 PM GMT