Latest News

കണ്ണൂര്‍ വിമാനത്താവളത്തില്‍ യുഎഇയിലേക്ക് പോകാനെത്തിയ 24 യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍ വിമാനത്താവളത്തില്‍ യുഎഇയിലേക്ക് പോകാനെത്തിയ 24 യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ യുഎഇയിലേക്ക് പോകാനെത്തിയ 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഷാര്‍ജ, ദുബയ്, അബൂദബി എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കാണ് അവസാന നിമിഷം വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

കണ്ണൂര്‍ വിമാനവളത്തില്‍ അവസാന നിമിഷം യാത്ര മുടങ്ങുന്നവരുടെ എണ്ണം കൂടിവരികയാണ്.

പുറത്തുനിന്ന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായെത്തുന്നവര്‍ക്ക് റാപിഡ് പരിശോധനയില്‍ പോസിറ്റീവാകുന്ന കേസുകളുമുണ്ട്.

Next Story

RELATED STORIES

Share it