Latest News

കൊവിഡ്: എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവച്ചു

കൊവിഡ്: എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവച്ചു
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ മേധാവിയെ തിരഞ്ഞെടുക്കുന്നത് താല്‍ക്കാലികമായി മാറ്റിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനം വിലയിരുത്തുന്നതിനുള്ള കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്നിരുന്നു. അതേ യോഗത്തിലാണ് പാര്‍ട്ടി ദേശീയപ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് മാറ്റിവച്ചുകൊണ്ടുള്ള തീരുമാനമെടുത്തത്. ഓരോ പാര്‍ട്ടിപ്രവര്‍ത്തകന്റെയും ഊര്‍ജം കൊവിഡ് വ്യാപനം തടയുന്നതിനു വേണ്ടിമാത്രമായിരിക്കണം ഉപയോഗിക്കേണ്ടതെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

അശോക് ഗലോട്ട്, ഗുലാനം നബി ആസാദ്, ആനന്ദ് ശര്‍മ തുടങ്ങിയ നേതാക്കളാണ് ഈ ഘട്ടത്തില്‍ തിരക്കിട്ട് തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ കടന്നുപോകേണ്ടെന്ന് വാദിച്ചത്.

കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ ശുപാര്‍ശപ്രകാരം തിരഞ്ഞെടുപ്പ് നടത്താനുള്ള പ്രമേയം കമ്മിറ്റി പരിഗണിച്ചെന്നും എന്നാല്‍ അത് നിലവിലുള്ള പൊതു അവസ്ഥ പരിഗണിച്ച് മാറ്റിവയ്ക്കുകയാണെന്നും നേതാക്കള്‍ എഐസിസി അറിയിച്ചു.

നിലവില്‍ പാര്‍ട്ടിക്ക് സ്ഥിരം പ്രസിഡന്റ് ഇല്ല, ഇടക്കാല പ്രസിഡന്റെ ഉത്തവാദിത്തം സോണിയാ ഗാന്ധിയാണ് നിര്‍വഹിക്കുന്നത്.

Next Story

RELATED STORIES

Share it