Latest News

കൊവിഡ് വ്യാപനം തീവ്രമായി: കുവൈത്തിലെ ശ്രീലങ്കന്‍ എംബസി അടച്ചു

കൊവിഡ് വ്യാപനം തീവ്രമായി: കുവൈത്തിലെ ശ്രീലങ്കന്‍ എംബസി അടച്ചു
X

കുവൈത്ത് സിറ്റി: കുവൈത്തിലെ ശ്രീലങ്കന്‍ എംബസിയില്‍ ജീവനക്കാര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എംബസി അടച്ചുിട്ടു. രണ്ട് ആഴ്ചത്തേക്കാണ് അടച്ചിട്ടുളളത്. എംബസിയിലെ 3 ജീവനക്കാര്‍ക്കും ഇവിടെ ഷെല്‍ട്ടറില്‍ താമസിപ്പിച്ചിരിക്കുന്ന 44 തൊഴിലാളികള്‍ക്കുമാണ് വൈറസ് ബാധ കണ്ടെത്തിയത്.

ഒക്‌റ്റോബര്‍ 11നു ശേഷമായിരിക്കും എംബസിയുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കുക. അത്യാവശ്യ സേവനങ്ങള്‍ക്ക് എംബസിയുടെ വെബ് സൈറ്റ് വഴി ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it