Latest News

വയനാട് ജില്ലയില്‍ 103 പേര്‍ക്ക് കൂടി കൊവിഡ്; 111 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ 103 പേര്‍ക്ക് കൂടി കൊവിഡ്; 111 പേര്‍ക്ക് രോഗമുക്തി
X

വയനാട്: വയനാട് ജില്ലയില്‍ 103 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 111 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 100 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. മൂന്ന് പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നുമായി എത്തിയതാണ്.

ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 9,762 ആയി. 8,663 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ മരണം 66 ആയി. നിലവില്‍ 1,033 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 560 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

കല്‍പ്പറ്റ സ്വദേശികളായ 17പേര്‍, മാനന്തവാടി 11 പേര്‍, വൈത്തിരി 10 പേര്‍, കണിയാമ്പറ്റ, മേപ്പാടി, ബത്തേരി 9 പേര്‍ വീതം, മുപ്പൈനാട്, പൊഴുതന 6 പേര്‍ വീതം, കോട്ടത്തറ 5 പേര്‍, പൂതാടി 4 പേര്‍, മീനങ്ങാടി, നൂല്‍പ്പുഴ 3 പേര്‍ വീതം, നെന്മേനി, പടിഞ്ഞാറത്തറ, 2 പേര്‍ വീതം, പനമരം, തരിയോട്, വെങ്ങപ്പള്ളി, പുല്‍പ്പള്ളി സ്വദേശികളായ ഓരോരുത്ത രുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഒമാനില്‍ നിന്ന് വന്ന മീനങ്ങാടി സ്വദേശി, വെള്ളമുണ്ട സ്വദേശി, മുംബൈയില്‍ നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശി, എന്നിവരാണ് വിദേശത്തുനിന്നും ഇതര സംസ്ഥാനത്തു നിന്നും വന്ന് രോഗബാധിതരായത്.

111 പേര്‍ക്ക് രോഗമുക്തി

പനമരം, കല്‍പ്പറ്റ സ്വദേശികള്‍ 10 പേര്‍ വീതം, മുട്ടില്‍ സ്വദേശികള്‍ 8, മാനന്തവാടി സ്വദേശികള്‍ 7, മേപ്പാടി സ്വദേശികള്‍ 5, എടവക സ്വദേശികള്‍ 4, നൂല്‍പ്പുഴ സ്വദേശികള്‍ 3, നെന്മേനി, കണിയാമ്പറ്റ, വെള്ളമുണ്ട, മൂപ്പൈനാട് സ്വദേശികള്‍ 2 പേര്‍ വീതം, മീനങ്ങാടി, ബത്തേരി, അമ്പലവയല്‍, പുല്‍പള്ളി, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തരും 2 കോഴിക്കോട് സ്വദേശികളും ഒരു തമിഴ്നാട് സ്വദേശിയും വീടുകളില്‍ നിരീക്ഷണത്തിലുള്ള 48 പേരുമാണ് രോഗമുക്തരായത് .

309 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതുതായി നിരീക്ഷണത്തിലായത് 309 പേരാണ്. 799 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9,804 പേര്‍. ഇന്ന് വന്ന 58 പേര്‍ ഉള്‍പ്പെടെ 567 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1095 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 159641 സാംപിളുകളില്‍ 158441 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 148679 നെഗറ്റീവും 9762 പോസിറ്റീവുമാണ്

Next Story

RELATED STORIES

Share it