Latest News

തമിഴ്‌നാട്ടില്‍ 1,410 പേര്‍ക്ക് കൊവിഡ്; 9 മരണം

തമിഴ്‌നാട്ടില്‍ 1,410 പേര്‍ക്ക് കൊവിഡ്; 9 മരണം
X

ചെന്നൈ: 24 മണിക്കൂറിനുള്ളില്‍ തമിഴ്‌നാട്ടില്‍ 1,410 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 9 പേര്‍ മരിച്ചു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ 7,81,915 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് 24 മണിക്കറിനുള്ളില്‍ 1,456 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. തിമിഴ്‌നാട്ടില്‍ ഇതുവരെ ആകെ 7,59,206 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇതുവരെ 11,712 പേര്‍ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് നിലവില്‍ 10,997 സജീവ രോഗികളുണ്ട്.

രോഗവ്യാപനസാധ്യത ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മറൈന്‍ ബീച്ച് ഡിസംബര്‍ 14 നു ശേഷം മാത്രമേ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുകയുള്ളൂ.

Next Story

RELATED STORIES

Share it