Latest News

തൃശൂര്‍ ജില്ലയില്‍ 19 പേര്‍ക്ക് കൂടി കൊവിഡ്; 20 പേര്‍ രോഗമുക്തര്‍

തൃശൂര്‍ ജില്ലയില്‍ 19 പേര്‍ക്ക് കൂടി കൊവിഡ്; 20 പേര്‍ രോഗമുക്തര്‍
X

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ഞായറാഴ്ച 19 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 20 പേര്‍ രോഗമുക്തരായി. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 622 ആയി. രോഗം സ്ഥിരീകരിച്ച 209 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നു. തൃശൂര്‍ സ്വദേശികളായ 10 പേര്‍ മറ്റു ജില്ലകളില്‍ ചികില്‍സയിലുണ്ട്. ജൂലൈ 5 ന് മരണമടഞ്ഞ വത്സലക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച 19 പേരില്‍ 10 പേര്‍ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ആളുകളുടെ സാംപിള്‍ പരിശോധിച്ചതില്‍ നിന്നുള്ളതാണ്.

ജൂലൈ 4ന് ഖത്തറില്‍ നിന്നു വന്ന വേലൂര്‍ സ്വദേശി (52), ജൂണ്‍ 26 ന് ദുബായില്‍ നിന്ന് വന്ന കുന്നംകുളം സ്വദേശി(35), ജൂലൈ 3 ന് തമിഴ്‌നാട്ടില്‍ നിന്നു വന്ന പൂങ്കന്നം സ്വദേശികളായ രണ്ട് (24, 4) പേര്‍, ജൂണ്‍ 24 ന് ഷാര്‍ജയില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി(25),

ജൂണ്‍ 30 ന് ദുബായില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി(43), ബംഗളൂരുവില്‍ നിന്നു വന്ന മാടവന സ്വദേശി(41), ജൂണ്‍ 28ന് മസ്‌ക്കറ്റില്‍ നിന്നു വന്ന വേളൂക്കര സ്വദേശി(24), ജൂണ്‍ 26ന് ബീഹാറില്‍ നിന്ന് ഇരിങ്ങാലക്കുട കെഎസ്ഇ എന്ന സ്ഥാപനത്തില്‍ വന്ന് ജോലി ചെയ്യുന്ന ബീഹാര്‍ സ്വദേശികളായ 2 പേര്‍ (23, 25), ഇതേ സ്ഥാപനത്തിലെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളികളായ 2 പേര്‍(59, 55), മുംബൈയില്‍ നിന്ന് വന്ന കൊന്നക്കുഴി സ്വദേശി(32), ജൂണ്‍ 24ന് കുവൈറ്റില്‍ നിന്ന് വന്ന എടമുട്ടം സ്വദേശിയായ ആണ്‍കുട്ടി(15), ജൂണ്‍ 30 ന് ബംഗളൂരുവില്‍ നിന്നുവന്ന ഒരേ ബസ്സില്‍ യാത്ര ചെയ്ത കരുമത്ര സ്വദേശി(42), നായ്ക്കുളം സ്വദേശി(27), മേത്തല സ്വദേശി(19), ജൂലൈ 8 ന് ഹൈദരാബാദില്‍ നിന്ന് വന്ന കാര സ്വദേശി(24), എന്നിവര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.

ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 14,238 പേരില്‍ 14,000 പേര്‍ വീടുകളിലും 238 പേര്‍ ആശുപത്രികളിലുമായാണ് കഴിയുന്നത്. കൊവിഡ് സംശയിച്ച് 41 പേരെയാണ് ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 32 പേരെ വിടുതല്‍ ചെയ്തു. അസുഖബാധിതരായ 400 പേരെയെയാണ് ഇതുവരെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും വിട്ടയച്ചത്. 1,084 പേരെ നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 1,880 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കി.

Next Story

RELATED STORIES

Share it