Latest News

സംസ്ഥാനത്ത് 2,190 പേര്‍ക്ക് കൊവിഡ്; 24 മണിക്കൂറിനുള്ളില്‍ 3 മരണങ്ങള്‍

സംസ്ഥാനത്ത് 2,190 പേര്‍ക്ക് കൊവിഡ്; 24 മണിക്കൂറിനുള്ളില്‍ 3 മരണങ്ങള്‍
X

തിരുവനന്തപുരം; സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,190 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 366, കൊല്ലം 165, കോട്ടയം 209, ഇടുക്കി 125, പത്തനംതിട്ട 118, ആലപ്പുഴ 87, എറണാകുളം 405, തൃശൂര്‍ 166, മലപ്പുറം 109, പാലക്കാട് 87, കോഴിക്കോട് 166, വയനാട് 77, കണ്ണൂര്‍ 94, കാസര്‍കോട് 16 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ കൊവിഡ് ബാധിച്ചവരുടെ കണക്കുകള്‍.

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 3 മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മുന്‍ ദിവസങ്ങളില്‍ മരിച്ച് രേഖകളുടെ അഭാവം മൂലം കൊവിഡാണെന്ന് സ്ഥിരികരിക്കാന്‍ വൈകിയ 72 മരണങ്ങളും സുപ്രിംകോടതി നിര്‍ദേശപ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തിനനുസരിച്ച് പരിശോധിച്ച് 179 മരണങ്ങളും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ 66,012 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

24 മണിക്കൂറിനുള്ളില്‍ 32,497 സാംപിളുകള്‍ പരിശോധിച്ചു. 80,152 പേര്‍ നിരീക്ഷണത്തിലുണ്ട്. 214 പേരെ ഇന്ന് ആശുപത്രിയിലാക്കി.

Next Story

RELATED STORIES

Share it