Latest News

മലപ്പുറം ജില്ലയില്‍ 283 പേര്‍ക്ക് കൊവിഡ്

മലപ്പുറം ജില്ലയില്‍ 283 പേര്‍ക്ക് കൊവിഡ്
X

മലപ്പുറം: മലപ്പുറം ജില്ലയില്‍ 283 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതിനൊപ്പം 211 പേര്‍ രോഗമുക്തരാകുകയും ചെയ്തു. ഇതോടെ ജില്ലയില്‍ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1,17,329 ആയി.

ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 272 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ 6 പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്ന് എത്തിയ മൂന്നുപേര്‍ക്കും രോഗബാധ കണ്ടെത്തി.

2,195 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 122 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 65 പേരും 22 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 585 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

Next Story

RELATED STORIES

Share it