Latest News

മഹാരാഷ്ട്രയിലെ സ്‌കൂളില്‍ 30 പേര്‍ക്ക് കൊവിഡ്

മഹാരാഷ്ട്രയിലെ സ്‌കൂളില്‍ 30 പേര്‍ക്ക് കൊവിഡ്
X

ഭീവണ്ടി: മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ ആശ്രം സ്‌കൂളില്‍ 30 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

മൂപ്പതില്‍ 28 പേര്‍ കുട്ടികളാണെന്ന് താനെ മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. രണ്ട് പേര്‍ അതേ സ്‌കൂളിലെ ജീവനക്കാരാണ്.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 12,160 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 11 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 52,422 പേരാണ് സജീവ രോഗികള്‍. സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് 2.1 ശതമാനമാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്.

Next Story

RELATED STORIES

Share it