Latest News

രാജ്യത്ത് 37,379 പേര്‍ക്ക് കൊവിഡ്; പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.24 ശതമാനം

രാജ്യത്ത് 37,379 പേര്‍ക്ക് കൊവിഡ്; പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.24 ശതമാനം
X

ന്യൂഡല്‍ഹി: രാജ്യത്ത് 37,379 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.24 ശതമാനമായെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

ഇന്നത്തോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,48,08,886 ആയി.

ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് 1,892 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. 766 പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്, 568. ഡല്‍ഹിയില്‍ 382 പേര്‍ക്കും കേരളത്തില്‍ 185 പേര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 1,71,830ആയി. കൊവിഡ് സജീവരോഗികളുടെ എണ്ണം ആകെ രോഗികളുടെ 0.49 ശതമാനമാണ്.

രാജ്യത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.05 ശതമാനമായി. പ്രതിദിന പോസിറ്റിവിറ്റിരക്ക് 3.24 ശതമാനമായി.

രാജ്യത്ത് 11,007 പേര്‍ രോഗമുക്തരായി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 3,43,06,414. രോഗമുക്തി നിരക്ക് 98.13 ശതമാനമായി.

24 മണിക്കൂറിനുളളില്‍ 124 പേര്‍ രോഗത്തിന് കീഴടങ്ങി. ആകെ മരണം 4,82,017.

രാജ്യത്ത് 11,54,302 പരിശോധനകളാണ് കഴിഞ്ഞ ദിവസം നടത്തിയത്. രാജ്യത്ത് ഇതുവരെ 146.70 കോടി വാക്‌സിന്‍ വിതരണം ചെയ്തു.

Next Story

RELATED STORIES

Share it