Latest News

ചെന്നൈയില്‍ ഐടി കമ്പനിയില്‍ 40 തൊഴിലാളികള്‍ക്ക് കൊവിഡ്

ചെന്നൈയില്‍ ഐടി കമ്പനിയില്‍ 40 തൊഴിലാളികള്‍ക്ക് കൊവിഡ്
X

ചെന്നൈ: ചെന്നൈ പെരുങ്കുഡിക്കു സമീപം രാജീവ് ഗാന്ധി ശാലയിലെ ഐടി കമ്പനിയില്‍ ജോലിക്കാരായ 40 തൊഴിലാളികള്‍ക്ക് ഒരുമിച്ച് കൊവിഡ് സ്ഥിരീകരിച്ചു. ആദ്യം നാല് കേസുകളാണ് സ്ഥിരീകരിച്ചിരുന്നത്. തുടര്‍ന്ന് 364 സാംപിളുകള്‍ പരിശോധനയ്ക്കയച്ചു. അതില്‍ന നിന്ന് 36 സാംപിളുകള്‍ പോസിറ്റീവായി. രോഗബാധിതരെ ക്വാറന്റീനിലയച്ചിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

തുറൈപാക്കം സ്വദേശിയായ ഒരാള്‍ക്കാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പെട്ടിക പരിശോധിച്ച ആരോഗ്യവകുപ്പ് ഐടി ബില്‍ഡിങ്ങിലെ അഞ്ചാം നിയലിലെ കമ്പനിയില്‍ എത്തുകയായിരുന്നു.

ഇതേ കമ്പനിയുടെ മറ്റ് ബ്രാഞ്ചുകളിലേക്ക് തൊഴിലാളികളെ മാറ്റിയതോടെ കമ്പനി കൊവിഡ് വ്യാപന ക്ലസ്റ്ററായി മാറിയെന്ന് ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ചെന്നൈ കോര്‍പറേഷന്‍ ഐടി കമ്പനിയുടെ സമീപപ്രദേശങ്ങള്‍ അണുവിമുക്തമാക്കിയിട്ടുണ്ട്. ഇതേ പ്രദേശത്ത് ജോലിചെയ്യുന്ന പല കമ്പനികളിലെയും തൊഴിലാളികളില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ചിട്ടുവരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.

Next Story

RELATED STORIES

Share it