Latest News

കോഴിക്കോട് ജില്ലയില്‍ 791 പേര്‍ക്കു കൂടി കൊവിഡ്

കോഴിക്കോട് ജില്ലയില്‍ 791 പേര്‍ക്കു കൂടി കൊവിഡ്
X
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 791 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 781 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5968 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 301 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. പുതുതായി വന്ന 2046 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 22322 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 357915 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.




Next Story

RELATED STORIES

Share it