Latest News

കോട്ടയം ജില്ലയില്‍ 833 പേര്‍ക്ക് കൊവിഡ്

കോട്ടയം ജില്ലയില്‍ 833 പേര്‍ക്ക് കൊവിഡ്
X
കോട്ടയം: ജില്ലയില്‍ 833 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 826 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഏഴു പേര്‍ രോഗബാധിതരായി. പുതിയതായി 8525 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 9.77 ശതമാനമാണ്.


രോഗം ബാധിച്ചവരില്‍ 378 പുരുഷന്‍മാരും 345 സ്ത്രീകളും 110 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 128 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 495 പേര്‍ രോഗമുക്തരായി. 6885 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 215173 പേര്‍ കോവിഡ് ബാധിതരായി. 206205 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 31787 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.




Next Story

RELATED STORIES

Share it