Latest News

വയനാട് ജില്ലയില്‍ 923 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.99 ശതമാനം

വയനാട് ജില്ലയില്‍ 923 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.99 ശതമാനം
X

വയനാട്: ജില്ലയില്‍ 923 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 888 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.99 ശതമാനമാണ്. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,01,704 ആയി. 90,061 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 10,337 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 8,587 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

മാനന്തവാടി 91, നൂല്‍പ്പുഴ 81, മീനങ്ങാടി 66, അമ്പലവയല്‍ 63, ബത്തേരി 54, മേപ്പാടി 51, കല്‍പ്പറ്റ 50, പനമരം 43, നെന്മേനി, തവിഞ്ഞാല്‍ 37 വീതം, കോട്ടത്തറ, വെള്ളമുണ്ട 35 വീതം, തിരുനെല്ലി 31, വൈത്തിരി 30, മുട്ടില്‍ 29, പൂതാടി 25, കണിയാമ്പറ്റ 24, തരിയോട്, വെങ്ങപ്പള്ളി 22 വീതം, എടവക 21, പടിഞ്ഞാറത്തറ 18, പൊഴുതന 16, മൂപ്പൈനാട് 14, പുല്‍പ്പള്ളി 13, തൊണ്ടര്‍നാട് 10, മുള്ളന്‍കൊല്ലി 4 പേര്‍ക്കും ഒരു തൃശ്ശൂര്‍ സ്വദേശിക്കും ആണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

888 പേര്‍ക്ക് രോഗമുക്തി

ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്ന 94 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 794 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതുതായി നിരീക്ഷണത്തിലായത് 2375 പേരാണ്. 1,928 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

Next Story

RELATED STORIES

Share it