Latest News

കൊവിഡ് ലോകം കീഴടക്കുന്നു: ഒരു ദിവസം ബാധിക്കുന്നത് രണ്ട് ലക്ഷത്തോളം പേരെ

ഒരു ദിവസം രണ്ട് ലക്ഷത്തോളം പേരെയാണ് രോഗം ബാധിക്കുന്നത്. ലോകത്ത് ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന രോഗബാധയാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.

കൊവിഡ് ലോകം കീഴടക്കുന്നു: ഒരു ദിവസം ബാധിക്കുന്നത് രണ്ട് ലക്ഷത്തോളം പേരെ
X

ന്യൂയോര്‍ക്ക്: കൊവിഡ് ലോകം കീഴടക്കുന്നു: ഒരു ദിവസം ബാധിക്കുന്നത് രണ്ട് ലക്ഷത്തോളം പേരെകൊവിഡ് ലോകം കീഴടക്കുന്നു: ഒരു ദിവസം ബാധിക്കുന്നത് രണ്ട് ലക്ഷത്തോളം പേരെന്യൂയോര്‍ക്ക: ലോകത്ത് കൊവിഡ് വ്യാപനത്തിന്റെ വേഗത വര്‍ധിക്കുന്നു. ഒരു ദിവസം രണ്ട് ലക്ഷത്തോളം പേരെയാണ് രോഗം ബാധിക്കുന്നത്. ലോകത്ത് ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന രോഗബാധയാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തോളം ആളുകള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1.83 ലക്ഷത്തിലേറെ പേരാണ് ഒറ്റ ദിവസം വൈറസിന്റെ പിടിയിലായത്. 2019 ഡിസംബര്‍ 31ന് ചൈനയിലെ വുഹാനില്‍ നോവല്‍ കൊറോണ വൈറസിന്റെ സാനിധ്യം ആദ്യമായി കാണപ്പെട്ടതിനു ശേഷം ജനുവരി 12നാണ് ചൈന ഔദ്യോഗികമായി വൈറസ് സാനിധ്യം വെളിപ്പെടുത്തിയത്. അതിനു ശേഷം തായ്‌ലന്റിലും തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളിലും ബാധിച്ച കൊവിഡ് 19 ഇതുവരെ 4,80000 പേരുടെ മരണത്തിന് കാരണമായിട്ടുണ്ട്. 90 ലക്ഷത്തിലധികം പേരെയാണ് ഇതുവരെയായി കൊറോണ വൈറസ് ബാധിച്ചത്.

കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള ലോക്ഡൗണ്‍ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ഇളവ് വരുത്തുകയും കൊവിഡിനൊപ്പം ജീവിക്കാന്‍ തുടങ്ങുകയും ചെയ്തതോടെ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടാകുന്നത്. ഓരോ ദിവസം റെക്കോര്‍ഡ് രോഗബാധയും മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ ഇന്ത്യയിലാണ് രോഗബാധ ഏറ്റവും വേഗത്തില്‍ വ്യാപിക്കുന്നത്.

കൊവിഡ് ഏറ്റവും വേഗത്തില്‍ വ്യാപിക്കുന്ന നഗരമായി ബ്രസീല്‍ മാറിക്കഴിഞ്ഞു. 30000ലേറെ പേര്‍ക്കാണ് ബ്രസീലില്‍ ഓരോ ദിവസവും രോഗം സ്ഥിരീകരിക്കുന്നത്. 60000ളം പേരാണ് ബ്രസീലില്‍ കൊവിഡ് ബാധിച്ചു മരിച്ചത്.

കൊവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ രോഗബാധിതരില്ലാത്ത ഇടവേളക്കു ശേഷം രണ്ടാം ഘട്ട കൊവിഡ് വ്യാപനം രൂക്ഷമാകുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. ചൈനയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 25 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയ രോഗബാധിതരില്‍ ഭൂരിഭാഗവും തലസ്ഥാനമായ ബീജിങ്ങിലാണ്. ചൈനയില്‍ പുതിയ രോഗബാധിതരിലധികവും പുറമേക്ക് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരാണ്.

Next Story

RELATED STORIES

Share it