Latest News

ആരോഗ്യജീവനക്കാര്‍ക്കുള്ള കൊവിഡ് പ്രോല്‍സാഹന പാക്കേജ്: അഴിമതി ആരോപണമുയര്‍ത്തിയ എംഎല്‍എക്ക് ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രിയുടെ വക്കീല്‍ നോട്ടിസ്

ആരോഗ്യജീവനക്കാര്‍ക്കുള്ള കൊവിഡ് പ്രോല്‍സാഹന പാക്കേജ്: അഴിമതി ആരോപണമുയര്‍ത്തിയ എംഎല്‍എക്ക് ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രിയുടെ വക്കീല്‍ നോട്ടിസ്
X

റാഞ്ചി: കൊവിഡ് കാലത്ത് അധികജോലിയെടുക്കേണ്ടിവന്ന ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം അധികമായി നല്‍കാനുള്ള പാക്കേജ് അഴിമതിയാണെന്ന് ആരോപിച്ച എംഎല്‍എക്കെതിരേ ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രി വക്കീല്‍നോട്ടിസ് അയച്ചു.

എംഎല്‍എ മന്ത്രിക്കെതിരേ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും അല്ലാത്തപക്ഷം തന്റെ പ്രതിച്ഛായ മങ്ങലേല്‍പ്പിച്ചതിന് നിയമനടപടി സ്വീകരിക്കുമെന്നുമാണ് വക്കീല്‍നോട്ടിസില്‍ പറയുന്നത്.

സ്വതന്ത്ര എംഎല്‍എ സൂര്യ റോയിയാണ് ജാര്‍ഖണ്ഡ് മന്ത്രി ബന്ന ഗുപ്തക്കെതിരേ ആരോപണം ഉന്നയിച്ചത്. മന്ത്രി സ്വന്തം ശമ്പളവും മറ്റുള്ളവരുടെ ശമ്പളവും എഴുതിയെടുക്കുകയാണെന്നായിരുന്നു ആരോപണം.

ഏപ്രില്‍ 13ന് എംഎല്‍എയായ റോയി ആരോഗ്യമന്ത്രി വലിയ തോതില്‍ പണം പിടുങ്ങുന്നതായി ആരോപിച്ച് മുഖ്യമന്ത്രി ഹേമന്ത് സോറന് ഒരു കത്തെഴുതിയിരുന്നു. ആരോപണം കെട്ടിച്ചമച്ചതാണെന്ന് മന്ത്രി പ്രതികരിച്ചു.

തന്റെ ആരോപണം പിന്‍വലിക്കില്ലെന്ന് എംഎല്‍എയും പറഞ്ഞു.

Next Story

RELATED STORIES

Share it