Latest News

കൊവിഡ് വരുമാനം; രണ്ടാം ലോക്ഡൗണില്‍ പോലിസ് പിഴയായി പിരിച്ചത് 125 കോടിയോളം രൂപ

കൊവിഡ് വരുമാനം; രണ്ടാം ലോക്ഡൗണില്‍ പോലിസ് പിഴയായി പിരിച്ചത് 125 കോടിയോളം രൂപ
X

കോഴിക്കോട്: കൊവിഡിന്റെ പേരിലുള്ള പിഴത്തുകയിലൂടെ സംസ്ഥാന സര്‍ക്കാറിന് ലഭിച്ചത് 125 കോടിയോളം രൂപ. രണ്ടാം ലോക്ഡൗണില്‍ പോലിസ് ഇത്രയും തുക പിഴയായി പിരിച്ചത് . മാസ്‌ക് ശരിയായി ധരിക്കാത്ത് ഉള്‍പ്പടെയുള്ള കൊവിഡ് നിയമലംഘനങ്ങളുടെ പേരിലാണ് ഇത്രയും തുക പൊതുജനങ്ങളില്‍ നിന്നും പിടിച്ചു വാങ്ങിയത്.


17.75 ലക്ഷം പേര്‍ക്കെതിരെയാണ് രണ്ടാം ലോക്ഡൗണ്‍ കാലത്ത് പോലിസ് കേസെടുത്തത്. മാസ്‌ക് ധരിക്കാത്തതിന് 10.7 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആള്‍ക്കൂട്ടങ്ങള്‍, ലോക്ക്ഡൗണ്‍ കാലത്ത് പൊലീസ് നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങുക, ക്വാറന്റീന്‍ ലംഘനം, മാസ്‌ക് ധരിക്കാതിരിക്കല്‍ തുടങ്ങി വിവിധ കാരണങ്ങള്‍ക്കാണ് പോലിസ് കേസെടുത്തിരുന്നത്.




Next Story

RELATED STORIES

Share it