Latest News

അബുദാബിയിലെ കൊവിഡ് പട്ടിക: ഇന്ത്യ റെഡ് കാറ്റഗറിയില്‍

അബുദാബിയിലെ കൊവിഡ് പട്ടിക: ഇന്ത്യ റെഡ് കാറ്റഗറിയില്‍
X
അബുദാബി : അബുദാബിയിലേക്കുള്ള കൊവിഡ് യാത്രാ പട്ടികയില്‍ ഇന്ത്യ റെഡ് കാറ്റഗറിയില്‍. യാത്രാ നടപടികളില്‍ ഇളവ് ലഭിക്കുന്ന 12 ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക അബുദാബി പരിഷ്‌കരിച്ചപ്പോഴും ഇന്ത്യക്ക് സ്ഥാനം ലഭിച്ചില്ല. നിലവിലെ പട്ടികയില്‍നിന്ന് ഖസക്കിസ്ഥാനെ ഒഴിവാക്കി.


ഓസ്‌ട്രേലിയ, ഭൂട്ടാന്‍, ബ്രൂണയ്, ചൈന, ഗ്രീന്‍ലന്‍ഡ്, ഹോങ്കോംഗ്, ഐസ് ലന്‍ഡ്, മൊറീഷ്യസ്, ന്യുസീലന്‍ഡ്, സിംഗപ്പൂര്‍, സൗദി അറേബ്യ, മൊറോക്കോ എന്നീ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് കൊവിഡ് പരിശോധനയില്‍ ഇളവ് ലഭിക്കും. ഇവര്‍ക്കു യാത്രക്കു മുന്‍പുള്ള പി.സി.ആറും യു.എ.ഇയിലെ ക്വാറന്റൈനും വേണ്ട. പകരം അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് എടുക്കുന്ന പി.സി.ആറിന്റെ ഫലം വരുന്നതുവരെ സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതി. നെഗറ്റീവെങ്കില്‍ പുറത്തിറങ്ങാം. പോസിറ്റീവാണെങ്കില്‍ 10 ദിവസത്തെ ക്വാറന്റൈ വേണം. ഇന്ത്യ റെഡ് കാറ്റഗറിയിലായതിനാല്‍ ഇവിടെ നിന്നുള്ളവര്‍ക്ക് യാത്രക്കു മുന്‍പുള്ള പി.സി.ആറും യു.എ.ഇയിലെ ക്വാറന്റൈനും നിര്‍ബന്ധമാണ്.




Next Story

RELATED STORIES

Share it