Latest News

കൊവിഡ് വ്യാപനം വര്‍ധിക്കുന്നു: കേരളമുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി കേന്ദ്രം

കൊവിഡ് വ്യാപനം വര്‍ധിക്കുന്നു: കേരളമുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി കേന്ദ്രം
X

ന്യൂഡല്‍ഹി: ചൈനയിലും യുഎസ്സിലും അടക്കം ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. ഈ സംസ്ഥാനങ്ങള്‍ ജാഗ്രതയില്‍ വീഴ്ച വരുത്തരുതെന്നും ശ്രദ്ധിക്കണമെന്നുമാണ് കേന്ദ്രം നല്‍കുന്ന ഉപദേശം. ഇന്ത്യയില്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ വലിയൊരു ഭാഗവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്.

'സാമ്പത്തികവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് വിവിധ സംസ്ഥാനങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നുണ്ട്. എന്നാല്‍ കൊിഡ് രോഗവ്യാപനം അടിസ്ഥാനമാക്കിയുള്ള സമീപനം സംസ്ഥാനങ്ങള്‍ തുടര്‍ച്ചയായി പിന്തുടരേണ്ടതുണ്ട്'-ആരോഗ്യ സെക്രട്ടറി അറിയിച്ചു.

അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള കത്ത് കേന്ദ്ര ആരോഗ്യമന്ത്രാലയം അയച്ചിട്ടുണ്ട്. കേരളം, മേഘാലയ, മഹാരാഷ്ട്ര, ഡല്‍ഹി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് കത്ത് അയച്ചിട്ടുള്ളത്.

കേരളത്തില്‍ കഴിഞ്ഞ ആഴ്ച 2,321 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇത് രാജ്യത്തെ ആകെ റിപോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 31.8 ശതമാനം വരും. പ്രതിവാര പോസിറ്റിവിറ്റി നിരക്കും വര്‍ധിക്കുകയാണ്- 13.45ശതമാനമെന്നത് 15.53 ശതമാനമായി മാറി.

Next Story

RELATED STORIES

Share it