Latest News

കൊവിഡ്: പാലക്കാട് ജില്ലയില്‍ 143 ഓക്‌സിജന്‍ പോയിന്റുകള്‍, 59 വെന്റിലേറ്റര്‍ ബെഡുകള്‍, 108 ഐ.സി.യു ബെഡുകള്‍ സജ്ജം

കൊവിഡ്: പാലക്കാട് ജില്ലയില്‍ 143 ഓക്‌സിജന്‍ പോയിന്റുകള്‍, 59 വെന്റിലേറ്റര്‍ ബെഡുകള്‍, 108 ഐ.സി.യു ബെഡുകള്‍ സജ്ജം
X

പാലക്കാട്: കൊവിഡ് പ്രതിരോധത്തിനായി ജില്ലയിലെ വിവിധ കൊവിഡ് ചികില്‍സാ കേന്ദ്രങ്ങളില്‍ 143 ഓക്‌സിജന്‍ പോയിന്റുകള്‍ , 200 ഓക്‌സിജന്‍ സിലിണ്ടറുകള്‍, 261 ഓക്‌സിജന്‍ ബെഡുകള്‍, 59 വെന്റിലേറ്റര്‍ ബെഡുകള്‍, 108 ഐ.സി.യു ബെഡുകള്‍ എന്നിവ സജ്ജമാക്കിയിട്ടുള്ളതായി സി.എഫ്.എല്‍.ടി.സി നോഡല്‍ ഓഫിസര്‍ ഡോ. മേരി ജ്യോതി വില്‍സണ്‍ അറിയിച്ചു. നാലു മുതല്‍ അഞ്ചുവരെ ഓക്‌സിജന്‍ സിലിണ്ടറുകളാവും ഒരാള്‍ക്ക് ആവശ്യമായി വരിക.

ജില്ലയിലെ കൊവിഡ് ചികില്‍സാ കേന്ദ്രങ്ങളായ ജില്ലാശുപത്രിയില്‍ 98 ഉം മാങ്ങോട് മെഡിക്കല്‍ കോളേജില്‍ 35 ഉം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പത്തും ഓക്‌സിജന്‍ പോയിന്റുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കഞ്ചിക്കോട് കിന്‍ഫ്രയില്‍ 200 ഓക്‌സിജന്‍ സിലിണ്ടറുകളും 13 സ്വകാര്യ ആശുപത്രിയികളിലായി 261 ഓക്‌സിജന്‍ ബെഡുകളും സജ്ജമാക്കിയിട്ടുണ്ട്.

59 വെന്റിലേറ്റര്‍ ബെഡുകള്‍

ജില്ലയില്‍ കൊവിഡ് ചികില്‍സക്കായി 59 വെന്റിലേറ്റര്‍ ബെഡുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ജില്ലാശുപത്രിയില്‍ 29, ഒറ്റപ്പാലം താലൂക്ക് ആശുപത്രി, മാങ്ങോട് മെഡിക്കല്‍ കോളേജ്, മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ രണ്ടെണ്ണം വീതം, അട്ടപ്പാടി കോട്ടത്തറ െ്രെടബല്‍ ആശുപത്രിയില്‍ ഒരെണ്ണം എന്നിങ്ങനെ അഞ്ച് സര്‍ക്കാര്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലായി 36 വെന്റിലേറ്റര്‍ ബെഡുകളും ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലായി 23 വെന്റിലേറ്റര്‍ ബെഡുകളുമാണ് ഒരുക്കിയിട്ടുള്ളത്.

108 ഐ.സി.യു ബെഡുകള്‍

ജില്ലാശുപത്രിയില്‍ 64 ഉം ജില്ലയിലെ സ്വകാര്യ ആശുപത്രികളിലായി 44 ഉം ഉള്‍പ്പെടെ മൊത്തം 108 ഐ.സി.യു ബെഡുകളാണ് സജ്ജമാക്കിയിട്ടുള്ളത്. വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുകയാണെങ്കില്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കുമെന്നും നോഡല്‍ ഓഫിസര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it