Latest News

കൊവിഡ്: കൊടുങ്ങല്ലൂര്‍ ഭരണിക്ക് അനുമതി

കൊവിഡ്: കൊടുങ്ങല്ലൂര്‍ ഭരണിക്ക് അനുമതി
X

കൊടുങ്ങല്ലൂര്‍: മധ്യകേരളത്തിലെ പ്രശസ്തമായ കൊടുങ്ങല്ലൂര്‍ ഭരണിക്ക് അനുമതി നല്‍കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആള്‍ക്കൂട്ടം പരമാവധി കുറച്ചായിരിക്കണം ഉല്‍സവം നടത്തേണ്ടത്. ജനത്തിരക്ക് കുറയ്ക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കലക്ടറെ അറിയിച്ചു.

ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഉല്‍സവം നിയന്ത്രണങ്ങളോടെ നടത്താന്‍ തീരുമാനിച്ചത്.

ക്ഷേത്രത്തിലേക്ക് വരുന്ന കോമരക്കൂട്ടത്തില്‍ പത്ത് പേര്‍ക്കും ആല്‍ത്തറയില്‍ അഞ്ച് പേര്‍ക്കും മാത്രമേ പ്രവേശനാനുമതിയുള്ളൂ.

10 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവര്‍ക്കുമാത്രമേ പ്രവേശനമുള്ളൂ.

Next Story

RELATED STORIES

Share it