Latest News

കൊവിഡ് 'ആര്‍-ഫാക്ടര്‍' വര്‍ധിക്കുന്നു; കേരളത്തിലെയും മഹാരാഷ്ട്രയിലെയും സ്ഥിതി ഗുരുതരം

കൊവിഡ് ആര്‍-ഫാക്ടര്‍ വര്‍ധിക്കുന്നു; കേരളത്തിലെയും മഹാരാഷ്ട്രയിലെയും സ്ഥിതി ഗുരുതരം
X

മുംബൈ: മഹാരാഷ്ട്രയിലും കേരളത്തിലും കൊവിഡ് ആര്‍- ഫാക്ടര്‍ വര്‍ധിക്കുന്നതില്‍ ആശങ്ക. പുതിയ പ്രവണത ദേശീയ തലത്തിലെ കൊവിഡ് വ്യാപനം വര്‍ധിക്കാനും മൂന്നാം തരംഗത്തിന് കാരണമാവാനും ഇടയുണ്ടെന്നാണ് കരുതുന്നത്.

ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് എത്ര പേര്‍ക്ക് രോഗം പകരുമെന്നതിന്റെ എണ്ണമാണ് ആര്‍-ഫാക്ടര്‍. ആര്‍ ഫാക്ടര്‍ കൂടുന്നതിനനുസരിച്ച് കൊവിഡ് വ്യാപനം വര്‍ധിക്കും. ആര്‍ ഫാക്ടര്‍ 1 എന്നാല്‍ ഒരാളില്‍ നിന്ന് ഒരാളിലേക്ക് രോഗം പകരുമെന്നാണ് അര്‍ത്ഥം. ആര്‍ ഫാക്ടര്‍ ഒന്നിനു താഴെയായിരിക്കുന്നതാണ് അഭിലഷണീയം. കാരണം ഈ ഘട്ടത്തിലാണ് വ്യാപനം കുറഞ്ഞുവരുന്നത്.

തിങ്കളാഴ്ച രാജ്യത്ത് 4.5 ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചതെങ്കിലും ആര്‍ ഫാക്ടര്‍ കൂടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കുന്നത്.

12,220 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്ത കേരളത്തില്‍ സജീവ രോഗികള്‍ 1.5 ലക്ഷം പേരാണ് ഉള്ളത്. കേരളത്തിലെ ആര്‍ ഫാക്ടര്‍ ഈ മാസം 1 ആണ് രേഖപ്പെടുത്തിയത്. ഇപ്പോഴും ഈ നിരക്കില്‍ ചെറിയ മാറ്റമേയുള്ളൂ.

മഹാരാഷ്ട്രയില്‍ 8,535 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ഞായറാഴ്ച 1.19 ലക്ഷം സജീവ രോഗികളാണ് ഉണ്ടായിരുന്നത്. ഞായറാഴ്ചയിലെ ആര്‍ ഫാക്ടര്‍ 1 ആയിരുന്നു. മെയ് പകുതിയില്‍ അത് 0.79ഉം മെയ് 30ന് 0.84 ശതമാനവും ജൂണ്‍ അവസാനം 0.89ഉം ആയിരുന്നു.

0.1 മാറ്റം പോലും ആകെ രോഗബാധയുടെ എണ്ണത്തില്‍ വലിയ വര്‍ധനക്ക് കാരണമാവുമെന്ന് ചെന്നൈ മാത്തമാറ്റിക്കല്‍ സയന്‍സസിലെ ഗവേഷക ഡോ. സിതാബ്ര സിന്‍ഹ പറയുന്നു.

പല വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ആര്‍ ഫാക്ടര്‍ 1 ആയിരുന്നു രേഖപ്പെടുത്തിയത്, ഉദാരണത്തിന് മണിപ്പൂര്‍.

ദേശീയ തലത്തില്‍ ആര്‍ ഫാക്ടര്‍ 0.95 ആണ്. കഴിഞ്ഞ ആഴ്ച ഇത് 0.87 ശതമാനമായിരുന്നു. നാല് ആഴ്ച മുമ്പ് 0.74 ശതമാനമായിരുന്നു. കൊവിഡ് ആര്‍ ഫാക്ടര്‍ വര്‍ധിക്കുന്നുവെന്നാണ് ഇതിനര്‍ത്ഥം.

കൊവിഡ് പ്രതിദിന രോഗബാധ 4 ലക്ഷത്തിനു മുകളിലും മരണം ആയിരവും ആയ സമയത്ത് ദേശീയ ആര്‍ ഫാക്ടര്‍ 1.3 ശതമാനമായിരുന്നു.

Next Story

RELATED STORIES

Share it