Latest News

കൊവിഡ്; ഹാര്‍ബറുകളിലും ലേലഹാളുകളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും

കൊവിഡ്; ഹാര്‍ബറുകളിലും ലേലഹാളുകളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും
X
കൊല്ലം: ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗവ്യാപന സാധ്യത ഒഴിവാക്കി മത്സ്യവിപണനം നടത്തുന്നതിന് ഹാര്‍ബറുകളിലും ലേലഹാളുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലയിലെ എല്ലാ ഹാര്‍ബറുകളിലും ലേലഹാളുകളിലും മത്സ്യലേലം പൂര്‍ണമായും ഒഴിവാക്കി. ഹാര്‍ബറുകളില്‍ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കണം. ഗാര്‍ഹികാവശ്യത്തിനായി ഹാര്‍ബറുകളില്‍ നേരിട്ടെത്തി മത്സ്യംവാങ്ങുന്നത് അനുവദിക്കില്ല. കൊവിഡ് വ്യാപനം തടയുന്നതിന് സാമൂഹ്യ അകലപാലനം ഉറപ്പാക്കേണ്ടത് അനിവാര്യമായതിനാല്‍ ഹാര്‍ബറുകളില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല. കൊവിഡ് മാനദണ്ഡ പ്രകാരം മത്സ്യവിപണനവും മത്സബന്ധനവും നടത്തണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹൈര്‍ അറിയിച്ചു. ഫിഷറീസ് വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രവര്‍ത്തനങ്ങളോട് പൂര്‍ണമായും സഹകരിക്കണമെന്നും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.




Next Story

RELATED STORIES

Share it