Latest News

കൊവിഡ് അവലോകന യോഗം നാളെ തിരുവനന്തപുരത്ത്

കൊവിഡ് അവലോകന യോഗം നാളെ തിരുവനന്തപുരത്ത്
X

തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാവാന്‍ തുടങ്ങിയ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് ആലോചിക്കാന്‍ നാളെ അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. യോഗത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരോടൊപ്പം ബന്ധപ്പെട്ട വകുപ്പുകളിലെ മന്ത്രിമാരും പങ്കെടുക്കും.

സ്‌കൂളുകള്‍ അടച്ചിടുന്ന നിര്‍ദേശം കഴിഞ്ഞ യോഗത്തില്‍ വന്നിരുന്നെങ്കിലും തല്‍ക്കാലം വേണ്ടെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. ഏതെങ്കിലും നിയന്ത്രണം വേണ്ടതുണ്ടെന്ന ആലോചനയും ശക്തമാണ്. വാരാന്ത്യ ലോക്ക് ഡൗണാണ് പരിഗണനയിലുള്ള ഒന്ന്.

ഓഫിസ് പ്രവര്‍ത്തനവും മത, സാമൂഹിക, രാഷ്ട്രീയ ചടങ്ങുകളും നിയന്ത്രിക്കാന്‍ ആലോചനയുണ്ട്. ഇപ്പോള്‍ത്തന്നെ വിവാഹങ്ങള്‍ക്ക് 50ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശമുണ്ട്.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് വൈകീട്ട് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. അതിലെ തീരുമാനങ്ങളും നാളെത്തെ യോഗത്തെ സ്വാധീനിക്കും.

ശനിയാഴ്ച മുഖ്യമന്ത്രി ചികില്‍സയ്ക്കുവേണ്ടി അമേരിക്കയിലേക്ക് പോകുന്നതിനാലാണ് നാളെത്തന്നെ യോഗം വിളിക്കുന്നത്.

Next Story

RELATED STORIES

Share it