Latest News

രാജ്യത്തെ കൊവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനുളളില്‍ 1,65,553 പേര്‍ക്ക് രോഗബാധ

രാജ്യത്തെ കൊവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനുളളില്‍ 1,65,553 പേര്‍ക്ക് രോഗബാധ
X

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനുള്ളില്‍ 1,65,553 പേര്‍ക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 46 ദിവസത്തിനുള്ളില്‍ റിപോര്‍ട്ട് ചെയ്ത ഏറ്റവും കുറവ് രോഗബാധയാണ് ഇത്. ഇന്നലെ മാത്രം 3,460 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,25,972 ആയി.

ഇതുവരെ രാജ്യത്ത് 2,78,94,800 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 8.02 ശതമാനമാണ്. ഇത് പത്ത് ശതമാനത്തില്‍ താഴെയാകുന്നത് തുടര്‍ച്ചയായി ആറാം ദിവസമാണ്.

ഇന്ത്യയില്‍ നിലവില്‍ 21,14,508 സജീവ രോഗികളാണ് ഉള്ളത്. കഴിഞ്ഞ ദിവസം 1,14,216 പേര്‍ രോഗമുക്തരായി.

പ്രതിവാര കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 9.36 ശതമാനമായി.

കഴിഞ്ഞ 17 ദിവസമായി കൊവിഡ് രോഗമുക്തരുടെ എണ്ണം കൊവിഡ് ബാധിതരുടെ എണ്ണത്തേക്കാള്‍ കൂടുതലാ

ണ്. ഇതുവരെ രാജ്യത്ത് 2,52,54,320 പേര്‍ രോഗമുക്തരായി. രോഗമുക്തി നിരക്ക് 91.25 ശതമാനം.

ഇതുവരെ ഇന്ത്യയില്‍ 34.3 കോടി പരിശോധനകളാണ് നടന്നത്. അതില്‍ 20,63,839 എണ്ണം 24 മണിക്കൂറിനുള്ളിലാണ് നടത്തിയത്.

ഇതുവരെ 21.2 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കിക്കഴിഞ്ഞു.

Next Story

RELATED STORIES

Share it