Football

ഗസക്ക് ഐക്യദാര്‍ഢ്യം; 2026 ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ ഇസ്രായേലിനെതിരേ കളിക്കില്ല: നോര്‍വെ

ഗസക്ക് ഐക്യദാര്‍ഢ്യം; 2026 ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ ഇസ്രായേലിനെതിരേ കളിക്കില്ല: നോര്‍വെ
X


ഓസ്ലോ: 2026 ഫിഫ ഫുട്ബോള്‍ ലോകകപ്പിന്റെ യോഗ്യത മത്സരങ്ങളില്‍ ഇസ്രായേലിനെതിരേ മത്സരിക്കാനില്ലെന്ന് നോര്‍വീജിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍. ഗസയിലെ ജനങ്ങളോടുള്ള ഇസ്രായേല്‍ ഭരണകൂടത്തിന്റെ ക്രൂരതകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ഈ വിഷത്തില്‍ നിസംഗത പാലിക്കാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നോര്‍വെയുടെ തീരുമാനം. 2026 ലോകകപ്പിലെ യോഗ്യത മത്സരങ്ങള്‍ക്ക് ഇരുരാജ്യങ്ങളും ഒരേ ഗ്രൂപ്പാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഇസ്രായേലിനെതിരായ യോഗ്യത മത്സരം കളിച്ചതിന് ശേഷമാണ് നോര്‍വീജിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ലിസ് ക്ലേവ്നെസ് ഇക്കാര്യം അറിയിച്ചത്.

'ഇസ്രായേലിന് ശിക്ഷകള്‍ നല്‍കാന്‍ നോര്‍വീജിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ അന്താരാഷ്ട്ര ഫുട്ബോള്‍ ബോഡികളില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഇസ്രായേലിനെനതിരെ മത്സരിക്കാതെ നോര്‍വീജിയന്‍ സര്‍ക്കാരിന്റെ നിലപാടിനെ ഫുട്ബോള്‍ ഫെഡറേഷന്‍ പിന്തുണയ്ക്കുകയാണ്.

അന്താരാഷ്ട്ര വേദികളില്‍ ഇസ്രായേല്‍ ഭരണകൂടത്തിനെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള ആഹ്വാനങ്ങളില്‍ ഫുട്ബോള്‍ അസോസിയേഷന്‍ സജീവമായി ഇടപെടല്‍ നടത്തുന്നും- അവര്‍ കൂട്ടിച്ചേര്‍ത്തു. 2026 മാര്‍ച്ച് 25നും ഒക്ടോബര്‍ 11നുമാണ് ഇസ്രായേലും നോര്‍വെയും തമ്മിലുള്ള മത്സരങ്ങള്‍ നിശ്ചയിച്ചിരുന്നത്. അന്താരാഷ്ട്രസമൂഹത്തില്‍ ഫലസ്തീനെ പിന്തുണയ്ക്കുന്ന നിലപാടാണ് പലപ്പോഴും നോര്‍വെ സ്വീകരിച്ചിരുന്നത്.






Next Story

RELATED STORIES

Share it