Latest News

ഡല്‍ഹിയിലും കൊവിഡ് വ്യാപനം വര്‍ധിക്കുന്നു; 24 മണിക്കൂറിനുള്ളില്‍ 536 പേര്‍ക്ക് രോഗബാധ

ഡല്‍ഹിയിലും കൊവിഡ് വ്യാപനം വര്‍ധിക്കുന്നു; 24 മണിക്കൂറിനുള്ളില്‍ 536 പേര്‍ക്ക് രോഗബാധ
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം വര്‍ധിച്ചതായി ആരോഗ്യവകുപ്പ്. 24 മണിക്കൂറിനുള്ളില്‍ 536 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് മാസത്തിനുള്ളിലുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന എണ്ണമാണ് ഇത്. ഇതോടെ ഡല്‍ഹിയിലെ ആകെ രോഗികളുടെ എണ്ണം 6,45,023 ആയി. കൊവിഡ് മരണങ്ങളുടെ എണ്ണം 10,948 ഉം ആണ്.

അഞ്ചൂറിനുമുകളില്‍ പ്രതിദിന കൊവിഡ് ബാധ അവസാനം രേഖപ്പെടുത്തിയത് 2021 ജനുവരി 9ാം തിയ്യതിയാണ്. അന്ന് 519 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.

ഡല്‍ഹിയിലെ കൊവിഡ് സജീവരോഗികളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ 2,702 പേരാണ് വിവിധ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. കഴിഞ്ഞ ദിവസം അത് 2,312 ആയിരുന്നു. 319 പേര്‍ കഴിഞ്ഞ ദിവസം രോഗമുക്തരായി. ആകെ രോഗമുക്തരുടെ എണ്ണം 6,31,375.

മഹാരാഷ്ട്രയിലും കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. രാജ്യം അടുത്ത കൊവിഡ് തരംഗത്തിലേക്ക് കടക്കുകയാണോ എന്നുപോലും പലരും സംശയിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it