Latest News

കൊവിഡ്: പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

കൊവിഡ്: പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്
X

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകീട്ട് 4.30ന് മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ രാജ്യത്തെ മുഴുവന്‍ മുഖ്യമന്ത്രിമാരും വീഡിയോ കോണ്‍ഫ്രന്‍സ് വഴി പങ്കെടുക്കും. കൊവിഡ് സാഹചര്യം നേരിടുന്നതിന് ആരോഗ്യ സംവിധാനം മെച്ചപ്പെടുത്താന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.

ഇതുസംബന്ധിച്ച് സംസ്ഥാനങ്ങളുമായി ആലോചിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും കൊവിഡ് സാഹചര്യം യോഗം ചര്‍ച്ച ചെയ്യും. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് വലിയ കൊവിഡ് വ്യാപനമാണ് ദൃശ്യമാവുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2.50 ലക്ഷമായി വര്‍ധിച്ചു. മൂന്നാം തരംഗതത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണ് ഇത്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3.60 കോടിയായി. ഒമിക്രോണ്‍ 5,488 പേര്‍ക്ക് സ്ഥിരീകരിച്ചു. 28 സംസ്ഥാനങ്ങളിലാണ് ഇതുവരെ ഒമിക്രോണ്‍ കണ്ടെത്തിയിട്ടുള്ളത്.

ആകെ രോഗബാധിതരുടെ 3.08 സജീവ രോഗികളാണ് രാജ്യത്തുള്ളത്. കൊവിഡ് രോഗമുക്തി നിരക്ക് 95.59ആയി ചുരുങ്ങി.

രാജ്യത്തെ പ്രതിദിന രോഗബാധ 13.11 ശതമാനമായിട്ടുണ്ട്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 10.80 ശതമാനം. ഇതുവരെ വിതരണം ചെയ്ത കൊവിഡ് വാക്‌സിന്‍ ഡോസുകളുടെ എണ്ണം 154.61 കോടിയായി.

Next Story

RELATED STORIES

Share it