Latest News

കൊവിഡ്: ഇന്ത്യയിൽ നിന്ന് ദുബയിലേക്കുള്ള വിമാനയാത്ര ഉടനെയില്ല

കൊവിഡ്: ഇന്ത്യയിൽ നിന്ന് ദുബയിലേക്കുള്ള വിമാനയാത്ര ഉടനെയില്ല
X

കോഴിക്കോട്: ഇന്ത്യയിൽ നിന്നും ദുബയിലേക്കുള്ള വിമാനയാത്ര ഇനിയും നീളും. കൊവിഡ് വാക്‌സിൻ എടുത്തവർക്ക് ബുധനാഴ്ച മുതൽ ദുബയിലേക്ക് യാത്ര ചെയ്യാൻ ദുബയ് എയർപോർട്ട് അധികൃതർ അനുമതി നൽകിയെങ്കിലും സാങ്കേതിക കാരണങ്ങൾ കൊണ്ട് വിമാന യാത്ര വീണ്ടും നീളുമെന്ന് ഉറപ്പായി. ഇന്ത്യയിൽ നിന്നും പുറപ്പെടുന്ന യാത്രക്കാർ 48 മണിക്കൂർ കാലാവധിയുള്ള കൊവിഡ് പരിശോധന റിപോർട്ടിനു പുറമെ വിമാനത്താവളത്തിൽ വെച്ച് വീണ്ടും പരിശോധന നടത്താനുള്ള നിർദ്ദേശമാണ് യാത്രക്കാർക്ക് തടസ്സമായത്. ഇന്ത്യയിലെ 34 വിമാനത്താവളങ്ങളിൽ ഇത്തരം പരിശോധന നടത്താനുള്ള സൗകര്യം ഇല്ലാത്തതാണ് യാത്രക്ക് തടസ്സമാകുന്നത്. ഇതിനായി സൗകര്യം ഏർപ്പെടുത്തുകയാണങ്കിൽ പോലും കൂടുതൽ സമയമെടുക്കും.

12 മുതൽ 18 വയസ്സുള്ളവരുടെ യാത്രാ മാനദണ്ഡങ്ങളിലും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. തുടക്കത്തിൽ ഇൻഡിഗോ മാത്രമായിരുന്നു യാത്രക്കാരിൽ നിന്നും ബുക്കിംഗ് ആരംഭിച്ചിരുന്നതെങ്കിലും പിന്നീട് നിർത്തി വെക്കുകയായിരുന്നു. അതേസമയം അബുദബിയിലേക്ക് അടുത്ത മാസം 6 വരെ ഇന്ത്യയിൽ നിന്നും ഇത്തിഹാദ് എയർവെയ്‌സ് ഒരു വിമാന സർവ്വീസും ആരംഭിക്കുന്നില്ല.

Next Story

RELATED STORIES

Share it