Latest News

കൊവിഡ് വാക്‌സിന്‍ വിതരണം: ആപ്പ് പ്രവര്‍ത്തിക്കുക ആധാര്‍ നമ്പര്‍ അടിസ്ഥാനമാക്കി

വാക്‌സിന്റെ എല്ലാ ഡോസുകള്‍ക്കും ശേഷം ഒരു ക്യുആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.

കൊവിഡ് വാക്‌സിന്‍ വിതരണം: ആപ്പ് പ്രവര്‍ത്തിക്കുക ആധാര്‍ നമ്പര്‍ അടിസ്ഥാനമാക്കി
X

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ വിതരണത്തിനായി രൂപകല്‍പ്പന ചെയ്ത കോവിന്‍ ആപ്പ് പ്രവര്‍ത്തിക്കുക ആധാര്‍ നമ്പര്‍ അടിസ്ഥാനമാക്കി. ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആധാര്‍ നമ്പര്‍ അടിസ്ഥാനപ്പെടുത്തിയാകും രജിസ്റ്റര്‍ ചെയ്യുക. രജിസ്റ്റര്‍ ചെയ്താല്‍ 12 ഭാഷകളില്‍ വാക്‌സിനേഷന്‍ സ്ഥിരീകരിക്കുന്ന എസ്എംഎസ് ലഭിക്കും. സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത ഓക്‌സ്ഫഡ് അസ്ട്രസെനെക്കയുടെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയാണ് ഉപയോഗത്തിനായി അനുവദിച്ചിട്ടുള്ളത്. ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്, കൊവിഡ് പ്രതിരോധത്തില്‍ നേരിട്ടു പങ്കെടുക്കുന്നവര്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.


വാക്‌സിന്റെ എല്ലാ ഡോസുകള്‍ക്കും ശേഷം ഒരു ക്യുആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇത് ആളുകള്‍ക്ക് അത് അവരുടെ മൊബൈല്‍ ഫോണില്‍ സൂക്ഷിക്കാന്‍ കഴിയും. ക്യുആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കുന്നതിന് സര്‍ക്കാറിന്റെ ഡോക്യുമെന്റ് സ്‌റ്റോറേജ് ആപ്ലിക്കേഷന്‍ ആയ ഡിജിലോക്കര്‍ ഉപയോഗിക്കാം. സര്‍ട്ടിഫിക്കറ്റ് സംബന്ധമായ സംശയങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈനും ഏര്‍പ്പെടുത്തിയിട്ടുണ്ട്.


നിലവില്‍ കോവിന്‍ ആപ്പ് ഉദ്യോഗസ്ഥര്‍ക്കു മത്രമേ ഉപയോഗിക്കാനാവൂ. പൊതുജനങ്ങള്‍ക്ക് കോവിനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. ആരോഗ്യ വകുപ്പിലെ 75 ലക്ഷം ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ കോവിനില്‍ ഉണ്ട്. കൊവിന്‍ ആപ്പ് ഉപയോഗിക്കുന്നതിന് 700 ജില്ലകളിലായി 90,000 ത്തിലധികം ആളുകള്‍ക്ക് പരിശീലനം നല്‍കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.




Next Story

RELATED STORIES

Share it