Latest News

കൊവിഡ് വകഭേദം: ബ്രിട്ടനില്‍ നിന്നെത്തി ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ഒളിച്ചോടിയ ആന്ധ്രക്കാരിക്ക് രോഗം സ്ഥിരീകരിച്ചു

കൊവിഡ് വകഭേദം: ബ്രിട്ടനില്‍ നിന്നെത്തി ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ഒളിച്ചോടിയ ആന്ധ്രക്കാരിക്ക് രോഗം സ്ഥിരീകരിച്ചു
X

വിജയവാഡ: ബ്രിട്ടനില്‍ നിന്ന് തിരിച്ചെത്തി ഡല്‍ഹിഹിയില്‍ ഐസൊലേഷനില്‍ വാര്‍ഡില്‍ കഴിയുന്നതിനിടയില്‍ ഒളിച്ചോടിയ ആന്ധ്രക്കാരിക്ക് കൊവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു. ആന്ധ്രപ്രദേശ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കമ്മീഷണര്‍ കട്ടംമ്‌നേനി ഭാസ്‌കറാണ് കൊവിഡ് വകഭേദം സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്. ആന്ധ്രപ്രദേശില്‍ സ്ഥിരീകരിക്കുന്ന ആദ്യ യുകെ കൊവിഡ് കേസാണ് ഇത്. ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് രക്ഷപ്പെട്ട ഇവര്‍ പിന്നീട് സ്‌പെഷ്യല്‍ ട്രയിനിലാണ് ആന്ധ്രയിലെ വിജയവാഡയില്‍ എത്തിയത്.

എന്നാല്‍ യുകെ കൊവിഡ് വകഭേദം ആന്ധ്രയില്‍ പടര്‍ന്നുപിടിച്ചതായ വാര്‍ത്ത തെറ്റാണെന്നും പ്രത്യേകിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ഭാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

''ആന്ധ്രയില്‍ കൊവിഡ് വകഭേദം പടര്‍ന്നുപിടിച്ചിട്ടില്ല. അത്തരം വാര്‍ത്തകള്‍ തെറ്റാണ്. സ്ത്രീയുടെ മകന്‍ അവര്‍ക്കൊപ്പമാണ് യാത്ര ചെയ്തത്. പക്ഷേ, അദ്ദേഹത്തിന് കൊവിഡില്ല. ആന്ധ്രയിലെ രാജമുന്‍ട്രി സ്വേദശിയ്ക്കാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്''- കമ്മീഷണര്‍ പറഞ്ഞു.

ആന്ധ്രയില്‍ 1,423 പേരാണ് ബ്രിട്ടനില്‍നിന്നെത്തിയത്. ഇതില്‍ 1,406 പേരെ ആരോഗ്യവകുപ്പ് കണ്ടെത്തിക്കഴിഞ്ഞു.

കണ്ടെത്തിയ 1,402 പേരില്‍ 12 പേര്‍ക്കാണ് കൊവിഡുള്ളത്. 1,406 പേരുടെ സമ്പര്‍ക്കപ്പെട്ടികയില്‍ 6,364 പേരുണ്ട്. അവരുടെ സാംപിളുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. 23 പേരുടെ ഫലം ലഭിക്കാനുണ്ട്.


Next Story

RELATED STORIES

Share it