Latest News

24 മണിക്കൂറിനുള്ളില്‍ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചേക്കും

24 മണിക്കൂറിനുള്ളില്‍ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചേക്കും
X

ജനീവ: ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവിഡ് വാക്‌സിനായ കൊവാക്‌സിന് 24 മണിക്കൂറിനുള്ളില്‍ ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചേക്കുമെന്ന് സംഘടനയുടെ ഔദ്യോഗിക വക്താവ്.

എല്ലാം ആസൂത്രണം ചെയ്തുപോലെ പോവുകയും വിദഗ്ധ സമിതി വാക്‌സിന്റെ കാര്യത്തില്‍ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ കൊവാക്‌സിന് അനുമതി ലഭിച്ചേക്കും- ലോകാരോഗ്യ സംഘടനയുടെ വക്താവ് മാര്‍ഗരറ്റ് ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു.

കൊവാക്‌സിന്റെ അംഗീകാരവുമായി ബന്ധപ്പെട്ട രേഖകള്‍ ലോകാരോഗ്യ സംഘടനയുടെ പരിശോധനാ സമിതിയുടെ പരിഗണനയിലാണ്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഏക വാക്‌സിനാണ് കൊവാക്‌സിന്‍. കൊവിഷീല്‍ഡ് ഇന്ത്യന്‍ കമ്പനിയായ സിറം ഇന്‍സ്റ്റിറ്റിയൂട്ടാണ് നിര്‍മിക്കുന്നതെങ്കിലും അത് വികസിപ്പിച്ചെടുത്തത് ആസ്ട്ര സെനക്കയും ഓക്‌സ്ഫഡും ചേര്‍ന്നാണ്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ കൊവാസ്‌കിന്‍ എടുത്തിട്ടുണ്ടെങ്കിലും ലോകാരോഗ്യസംഘടനയുടെ അനുമതില്ലാത്തതിനാല്‍ വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്നില്ല. പൂനെയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മിക്കുന്ന കൊവിഷീല്‍ഡും റഷ്യയുടെ സ്പുട്‌നിക്കും എടുത്തവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ അന്താരാഷ്ട്രയാത്രക്ക് അനുമതിയുള്ളത്.

Next Story

RELATED STORIES

Share it